തമിഴ്നാട്ടിൽ വൻ ' സ്വർണ്ണ വേട്ട: പിടിച്ചെടുത്തത് 900 കോടി മൂല്യമുള്ള സ്വർണ്ണം,

തമിഴ്‌നാട്ടില്‍ വന്‍ സ്വര്‍ണവേട്ട. ലോറിയില്‍ നിന്ന് തമിഴ്‌നാട് ഫ്‌ളൈയിംഗ് സ്‌ക്വാഡ് പിടിച്ചെടുത്തത് 1425 കിലോ സ്വര്‍ണമാണ്.ശ്രീപെരുമ്പത്തൂരിനടുത്ത് വണ്ടലൂര്‍ വെച്ചാണ് ഉദ്യോഗസ്ഥരുടെ സംഘം സ്വര്‍ണ്ണം പിടികൂടിയത്.

ഏകദേശം 900 കോടിയുടെ മൂല്യമുള്ള സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. ആയുധധാരികളുള്ള വാനില്‍ പെട്ടിയില്‍ അടുക്കിവെച്ച നിലയിലായിരുന്നു സ്വര്‍ണ്ണക്കട്ടികള്‍. ഒരാള്‍ കാറിലും ഈ വാനിനെ പിന്തുടര്‍ന്നു. 

വാഹനം തടഞ്ഞപ്പോള്‍ വാഹനങ്ങളിലുള്ളവര്‍ പറഞ്ഞത് അവര്‍ കാഷ് മാനേജ്‌മെന്റ് കമ്പിനിയില്‍ ജോലി ചെയ്യുന്നവരാണെന്നും ശ്രീപെരുമ്പത്തൂരിലുള്ള കമ്പിനിയുടെ ശാഖയിലേക്ക് ചരക്ക് കൊണ്ടുപോവുകയാണെന്നുമായിരുന്നു.

400 കിലോഗ്രാം സ്വര്‍ണ്ണത്തിന്റെ കസ്റ്റംസ് നല്‍കിയ നിയമപരമായ രേഖകള്‍ ഇവരുടെ കൈവശം ഉണ്ടായിരുന്നു. പക്ഷെ 1025 കിലോഗ്രാം സ്വര്‍ണ്ണത്തിന് രേഖകളുണ്ടായിരുന്നില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !