ഗൂഡല്ലൂർ: മുതുമല കടുവ സങ്കേതം തുറപ്പള്ളി ടൗണില്‍ രണ്ടു പേർക്ക് കാട്ടാനയുടെ ആക്രമണം. കോട്ടയത്തുനിന്ന് എത്തിയ വിനോദസഞ്ചാര സംഘത്തിലെ വയോധികയാണ് കാട്ടാന ആക്രമണത്തിനിരയായത്.തങ്കമ്മ ഭാസ്കർ (65) എന്ന വയോധികക്കാണ് പരിക്കേറ്റത്.
തുറപ്പള്ളി മൈസൂർ ദേശീയപാതയില്‍വെച്ചാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായത്.ശനിയാഴ്ചപുലർച്ചെ വണ്ടി നിർത്തി പുറത്തിറങ്ങിയപ്പോഴാണ് ആനയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഇവരെ വനപാലകരും നാട്ടുകാരും ചേർന്ന് ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നെ ഊട്ടി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ മറ്റൊരാള്‍ തുറപ്പള്ളി മൊളമ്പള്ളി പരമശിവൻ എന്നയാളാണ്. പരിക്കേറ്റ ഇദ്ദേഹത്തെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.