ഡെറി: സിബി ജോസ് (48) പാമ്പയ്ക്കൽ (നെടുംപുറത്ത്) ഇന്ന് നിര്യാതനായി.
യുകെയുടെ ഭാഗമായ നോർത്തേൺ അയർലണ്ടിലെ ലണ്ടൻ ഡെറിയിലെ ലിമാവടി (Limavady) നിവാസിയാണ്.
ഇന്നലെ വൈകിട്ട് 4.30ന് പക്ഷാഘാതത്തെ തുടര്‍ന്ന് ഡെറി ഹോസ്പിറ്റലില്‍ അടിയന്തരമായി എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാനായില്ല.
പാലാ രൂപതയിലെ മേരിലാൻ്റ് ഇടവകാംഗമാണ് പരേതൻ. സീനിയര്‍ കെയറര്‍ വിസയില്‍ എത്തി ഒരു വര്‍ഷമായി ലിമവാടിയില്‍ താമസിച്ചു വരികയായിരുന്നു ജോസും കുടുംബവും.അതിനിടെയാണ് മരണം സംഭവിച്ചത്. സോന (Soumya) ആണ് ഭാര്യ. മക്കൾ: അൽഫോൻസാ, ജോസ്വിൻ.
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. സംസ്കാര ശുശ്രൂഷകൾ പിന്നീട് നടത്തും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.