രാജസ്ഥാനില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ജീവനൊടുക്കി.,

രാജസ്ഥാനില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ജീവനൊടുക്കി.,

ജയ്പൂർ: രാജസ്ഥാനില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ജീവനൊടുക്കി. ശ്രീ ഗംഗാനഗറിലെ വീട്ടിലാണ് പെണ്‍കുട്ടി തൂങ്ങി മരിച്ചതെന്ന് പോലീസ് അറിയിച്ചു.

യുവതിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രി മോർച്ചറിക്ക് പുറത്ത് യുവതിയുടെ കുടുംബവും  നാട്ടുകാരും പ്രതിഷേധ പ്രകടനം നടത്തി. പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ആരോഗ്യനില ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തുടർന്നാണ് കൂട്ടബലാത്സംഗത്തെക്കുറിച്ച്‌ പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയതെന്ന് എസ്പി ശ്രീ ഗംഗാനഗർ ഗൗരവ് യാദവ് പറഞ്ഞു.സംഭവത്തില്‍ മാർച്ച്‌ 25 ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത ദിവസം, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. തുടർന്ന് മൂന്നാമനെയും പിടികൂടി. കുടുംബത്തിന്‍റെ ആരോപണങ്ങളെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരനായ പോലീസുകാരനെതിരെ നടപടിയെടുക്കുമെന്നും എസ്പി യാദവ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network