ജയ്പൂർ: പ്രസവവേദനയെ തുടർന്ന് സർക്കാർ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഗർഭിണിയെ അഡ്മിറ്റ് ചെയ്യാതെ മടക്കിയയച്ചു. തിരിച്ചുപോകുന്നതിനിടെ ഗേറ്റിനു സമീപം യുവതി കുഞ്ഞിന് ജന്മം നല്‍കി.
രാജസ്ഥാനിലെ സർക്കാർ ആശുപത്രിയില്‍ ബുധനാഴ്ചയാണ് സംഭവം. വിഷയം വിവാദമായതോടെ മൂന്ന് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു.കൻവാതിയ ആശുപത്രിയിലെ റസിഡന്റ് ഡോക്ടർമാരായ കുസും സൈനി, നേഹ രജാവത്ത്, മനോജ് എന്നിവർക്കാണ് സസ്പെൻഷൻ. ഗുരുതരമായ അശ്രദ്ധ കാണിച്ചതിനാണ് നടപടി.
വിഷയം പുറത്തുവന്നതിനെത്തുടർന്ന് അന്വേഷണ സമിതിയെ ഉടനടി പ്രഖ്യാപിച്ചിരുന്നെന്നും റിപ്പോർട്ടില്‍ നടപടി സ്വീകരിച്ചെന്നും മെഡിക്കല്‍ വിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറി ശുഭ്ര സിങ് പറഞ്ഞു. കൻവാതിയ ആശുപത്രി സൂപ്രണ്ട് ഡോ. രാജേന്ദ്ര സിംഗ് തൻവാറിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിനിടെ പ്രസവവേദന അനുഭവപ്പെട്ട യുവതി ഗേറ്റിന് സമീപം കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.