എന്റെ കർത്താവേ എന്റെ ദൈവമേ ... പുനരുത്ഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന പുതു ഞായർ; പുതു ഞായറാഴ്ച ഏകീകൃത കുർബാന അർപ്പിച്ചു മുൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ്;

"എന്റെ കർത്താവേ എന്റെ ദൈവമേ" ... പുനരുത്ഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന പുതു ഞായർ ആഘോഷിച്ചു ക്രിസ്താനികൾ ഇന്ന് ലോകം മുഴുവൻ  തിരുക്കർമ്മങ്ങളിൽ പങ്കു കൊണ്ടു. ഉയർത്തെഴുന്നേൽപ് ഞായറിനു ശേഷം യേശു ശിഷ്യന്മാർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട ദിവസമാണ് പുതു ഞായർ ദിനം.

നസ്രാണി മക്കളുടെ എല്ലാം പിതാവായ മാർത്തോമാ ശ്ലീഹായുടെ പുതു ഞായർ തിരുനാൾ ദിനത്തിൽ സീറോ മലബാർ സഭയുടെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് എറണാകുളം അങ്കമാലി അതിരൂപതയിലെ ഫോർട്ട്കൊച്ചി ലിറ്റിൽ ഫ്ലവർ സുറിയാനി പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു . 

മാർത്തോമാ ശ്ലീഹായുടെ ധൈര്യത്തോടെ ഈ സഭയ്ക്ക് കാവൽ നിൽക്കാൻ ആലഞ്ചേരി പിതാവിന്  ദൈവം ആയുരാരോഗ്യം നൽകട്ടെ. പതിറ്റാണ്ടുകളായി തുടർന്നിരുന്ന സീറോ മലബാർ സഭയിലെ തർക്ക വിഷയങ്ങളിൽ എല്ലാം തക്കതായ നയത്തോടെ  പരിഹാരം കാണാൻ ആലഞ്ചേരി പിതാവിന് കഴിഞ്ഞതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു പള്ളിയിൽ തന്നെ പുതു ഞായറാഴ്ച ഏകീകൃത കുർബാന അർപ്പിക്കാൻ പറ്റിയത് എന്നത് ശ്രദ്ധേയമാണ്. എല്ലാ ക്രമീകരണങ്ങളും കൃത്യമായി ചെയ്തു പല എതിർപ്പുകളെയും അവഗണിച്ച് മാർത്തോമാ ശ്ലീഹായുടെ ധൈര്യത്തോടെ നെഞ്ചും വിരിച്ച് മുന്നിൽ നിന്ന് നയിച്ച നല്ലിടയനായി ക്രിസ്താനികൾ ഇന്നും അദ്ദേഹത്തെ വാഴ്ത്തുന്നു.



പുതു ഞായർ തിരുനാൾ ദിനത്തിൽ രാത്രി 12.05 ന് പാട്ടു കുർബാനയോടെ പ്രമുഖ ക്രിസ്‌ത്യൻ തീർത്ഥാടന കേന്ദ്രമായ  മലയാറ്റൂർ പള്ളിയിൽ  തിരുന്നാൾ കർമ്മങ്ങൾ തുടങ്ങി. തുടർന്ന് പുലർച്ചെ 2.00, 5.30 , 6.30 വി. കുർബാനകൾ നടന്നു. 

രാവിലെ 7.30 പാട്ടു കുർബാന, 9 ന് തിരുനാൾ ആഘോഷമായ പാട്ടുകുർബാന യ്ക്ക് ശേഷം  ഉച്ചയ്ക്ക് 3.00 ന് കുരിശുമുടിയിൽ നിന്ന് വഴിപാടായി ലഭിച്ചു പൊൻ പണം താഴെത്തെ പള്ളിയിലേക്ക് തലച്ചുമടായി വിശ്വാസികൾ ചേർന്ന് എത്തിക്കും. എട്ടാമിടം തിരുന്നാൾ കുരിശുമുടിയിൽ ഏപ്രിൽ 12, 13, 14 തീയതികളിൽ നടക്കുമെന്ന്. ഫാ. ജോസ് ഒഴലക്കാട്ട് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !