അമൃത്‌സർ: വാക്കുതർക്കത്തിന് പിന്നാലെ ഗർഭിണിയായ ഭാര്യയെ കെട്ടിയിട്ടതിന് ശേഷം തീകൊളുത്തി കൊലപ്പെടുത്തി. ആറ് മാസം ഗർഭിണിയായ പിങ്കിയെ (23) ആണ് ഭർത്താവ് കട്ടിലില്‍ കെട്ടിയിട്ട് ക്രൂരമായി കൊലപ്പെടുത്തിയത്.
പഞ്ചാബിലെ അമൃത്‌സർ ജില്ലയിലെ ബുലെഡ് നംഗർ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പിങ്കിയുടെ വയറ്റില്‍ ഇരട്ടക്കുട്ടികളാണെന്നാണ് വിവരം.ഇവർ തമ്മില്‍ സ്ഥിരമായി വഴക്കിടാറുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വെള്ളിയാഴ്ച നടന്ന തർക്കത്തിന് പിന്നാലെ ഭർത്താവ് സുഖ്‌ദേവ് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു.
ക്രൂര കൊലപാതകം ഗ്രാമത്തിലെ പ്രാദേശിക സമൂഹത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ സുഖ്‌ദേവ് രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
കൊലപാതക വിവരം അറിഞ്ഞതിന് പിന്നാലെ ദേശീയ വനിതാ കമ്മീഷൻ ശക്തമായി അപലപിക്കുകയും കുറ്റവാളിയെ പിടികൂടാൻ പഞ്ചാബ് പൊലീസ് ഡയറക്ടർ ജനറല്‍ (ഡിജിപി) ഗൗരവ് യാദവിനോട് ആവശ്യപ്പെടുകയും ചെയ്തു.
'പഞ്ചാബില്‍ ഗർഭിണിയായ ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നതാണ്. ഈ കൊലപാതകത്തിന്റെ ക്രൂരത ഊഹിക്കുന്നതിലും അപ്പുറമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.