തിരുവല്ലയിൽ 18 കാരിയെ ഉപദ്രവിക്കാൻ ശ്രമിച്ച 66കാരൻ അറസ്റ്റിൽ,

തിരുവല്ല: ഓതറയില്‍ സഹോദരനൊപ്പം നടന്നു പോവുകയായിരുന്ന 18 കാരിയെ നടുറോഡില്‍ വെച്ച്‌ കടന്നു പിടിച്ച സംഭവത്തില്‍ 66 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

കിഴക്കൻ ഓതറ പ്രയാറ്റ് പടിഞ്ഞാറേതില്‍ വീട്ടില്‍ മോഹനൻ ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

ആറ് വയസ്സുകാരനായ സഹോദരനൊപ്പം നടന്നു വരികയായിരുന്ന പെണ്‍കുട്ടിയെ ഓതറ - കൈച്ചിറ റോഡിലെ ആളൊഴിഞ്ഞ ഭാഗത്ത് വച്ച്‌ മോഹനൻ പിന്നില്‍ കൂടി എത്തി ശരീര ഭാഗങ്ങളില്‍ കടന്നു പിടിക്കുകയായിരുന്നു. പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിച്ചതോടെ പ്രതി സംഭവം സ്ഥലത്തു നിന്നും സൈക്കിളില്‍ രക്ഷപ്പെട്ടു. തുടർന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ തിരുവല്ല പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പെണ്‍കുട്ടി നല്‍കിയ വിവരങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ തിരുവല്ല സിഐ ബി കെ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ ഉച്ചയോടെ പ്രതിയെ വീടിന് സമീപത്തു നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !