പത്തനംതിട്ട:യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ കൊല്ലമുള സന്തോഷ് കവലയില്‍ കാവുങ്കല്‍ സുനില്‍ കുമാറാണ് അറസ്റ്റിലായത്.
ചൊവ്വാവ്ച രാത്രിയാണ് സുനില്‍ കുമാറിന്റെ ഭാര്യ സൗമ്യ (35) മരിച്ചത്.കുടുംബ പ്രശ്നങ്ങള്‍ കാരണം ദമ്പതികള്‍ ഒരുമിച്ച് ജീവിതം അവസാനിപ്പിക്കാൻ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഭാര്യയ്ക്ക് തൂങ്ങാനുള്ള കയർ ഫാനില്‍ കെട്ടി കഴുത്തില്‍ കുരുക്കിട്ട് കൊടുത്ത ശേഷം സുനില്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. മുക്കൂട്ടുതറയിലുള്ള സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റാണ് സൗമ്യ. സ്വകാര്യവാഹനത്തിലെ ഡ്രൈവറാണ് സുനില്‍ കുമാർ.
സുനിലിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് സൗമ്യയുടെ മൃതദേഹം കണ്ടെത്തിയത്. സൗമ്യയുടെ അച്ഛൻ ശശിയുടെ പരാതിയിലാണ് വെച്ചുച്ചിറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മകള്‍ മരിച്ചവിവരം സുനില്‍കുമാറാണ് അറിയിച്ചതെന്ന് ശശി പൊലീസിന് മൊഴി നല്കി.
ശശിയുടെ മൊഴിയില്‍ വെച്ചൂച്ചിറ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുനില്‍ കുമാറിനെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.