പാലക്കാട്: വാളയാർ ചുള്ളിമടയില്‍ ബൈക്ക് മരത്തിലിടിച്ച് നഴ്‌സിംഗ് വിദ്യാർഥി മരിച്ചു.കോയമ്പത്തൂർ പോത്തനൂർ വെള്ളലൂരില്‍ താമസിക്കുന്ന സിആർപിഎഫ് അസി.സബ് ഇൻസ്‌പെക്ടർ കോട്ടയം മണിമല കറിക്കാട്ടൂർ കുറുപ്പൻപറമ്പില്‍ മനോജ് കെ.ജോസഫിന്‍റെ മകൻ ആല്‍വിൻ മനോജാണ് (20) മരിച്ചത്.
ഒപ്പം ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി നാഗരാജിനു (20) ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കായിരുന്നു അപകടം. കോയമ്പത്തൂർ ഏലൂർപിരിവ് എൻഎം കോളജ് ഓഫ് നഴ്‌സിംഗിലെ വിദ്യാർഥികളാണ് ഇരുവരും.മണ്ണാർക്കാട് അലനല്ലൂരിലെ സഹപാഠിയുടെ പിതാവ് മരിച്ചതറിഞ്ഞ് അവിടെ പോയശേഷം രാത്രി കോയമ്പത്തൂരിലേക്കു മടങ്ങുകയായിരുന്നു ഇവർ.
മരത്തില്‍ ഇടിച്ചുമറിഞ്ഞ ബൈക്കും പരിക്കേറ്റു കിടക്കുന്ന വിദ്യാർഥികളെയും ഹൈവേ പോലീസാണ് കണ്ടെത്തിയത്. ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ആല്‍വിൻ മരിച്ചിരുന്നു
.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.