അലനല്ലൂർ: കടുവയുടെ മുന്നില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് യുവതി. എടത്തനാട്ടുകര വട്ടമലയില്‍ താമസിക്കുന്ന കോട്ടയില്‍ കൃഷ്ണന്റെ ഭാര്യ രുഗ്മിണിയാണ് കടുവയുടെ മുന്നില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം വൈകിട്ട് 5.30നാണ് സംഭവം. വീടിന് തൊട്ടുള്ള കുടിവെള്ളമെടുക്കുന്ന കുഴിയിനിന്ന് ചാടി പുറത്തേക്ക് വരുന്ന കടുവയെ കണ്ട രുഗ്മണി ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. മണ്ണാർക്കാടുനിന്ന് ദ്രുതകർമ സേന എത്തി പരിശോധന നടത്തി. കരിങ്കൻ തോണി പള്ളിക്കുന്നില്‍ താമസിക്കുന്ന ഓട്ടുപാറ ഇബ്രാഹീമിന്റെ സ്ഥലത്തുള്ള കുഴിയിലാണ് കടുവ കിടന്നിരുന്നത്.ഈ കുഴിയില്‍ നിന്നാണ് ദിവസവും കുടുംബം വെള്ളം ശേഖരിക്കുന്നത്. വെള്ളം കുടിക്കാനെത്തുന്ന മൃഗങ്ങളെ ഇരയാക്കാനാണ് കടുവ ഇവിടെ തമ്പടിക്കുന്നതെന്ന് സംശയിക്കുന്നു.
ജനവാസ കേന്ദ്രങ്ങളിലെ കടുവയുടെ സാന്നിധ്യം ഇല്ലാതാക്കാൻ അതികൃതർ വേണ്ട നടപടികള്‍ എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഒരു ദിവസം മുമ്പ് റോഡില്‍ കണ്ട കാല്പാട് വനം വകുപ്പ് പരിശോധിച്ച് കടുവയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.