പാലക്കാട്: കൂറ്റനാട് ഏഴാം ക്ലാസ് വിദ്യാർഥി സത്യനാരായണൻ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. നെല്ലിക്കാട്ടിരി പെട്ടിക്കട സ്വദേശി മണികണ്ഠനെ (38) ആണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഇയാൾക്കെതിരെ ഐപിസി 305 വകുപ്പ് പ്രകാരം വധശിക്ഷയോ ജീവപര്യന്തം ശിക്ഷയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.മാർച്ച് ഒൻപതിനാണ് മുല്ലക്കൽ പ്രീതിയുടെ മകൻ പന്ത്രണ്ട് വയസുള്ള സൂര്യനാരായണൻ ആത്മഹത്യ ചെയ്തത്. വീടിന്‍റെ മുകൾനിലയിലേക്ക് പോയ സൂര്യനാരായണനെ വിളിച്ചിട്ടും വിളി കേൾക്കാതിരുന്നതോടെ നോക്കാനെത്തിയ അമ്മയാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കാണുന്നത്. ഉടൻ തന്നെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ചാത്തനൂർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി ആയിരുന്നു സൂര്യനാരായണൻ. വിദ്യാർഥി ആത്മഹത്യ ചെയ്യുന്നതിന് മുൻപായി രണ്ട് പേർ വീട്ടിൽ വന്ന് വളർത്തു മീനിനെ കാണാതായതുമായി ബന്ധപ്പെട്ട് ബഹളം വെച്ചിരുന്നുവെന്നും അമ്മ പറഞ്ഞു.
വന്നവർ തിരികെ പോയതിന് പിന്നാലെ വീടിന് മുകളിലെ മുറിയിലേക്ക് പോയ കുട്ടിയെ പിന്നീട് വിളിച്ചിട്ടും വരാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് കുട്ടിയെ മുറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചാലിശ്ശേരി സിഐ കെ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.