ആറ് വരി പാത മുറിച്ചു കടക്കുന്നതിനിടെ അപകടം; നഴ്‌സുമാര്‍ മരിച്ചു

മസ്കത്ത്: ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു.

റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം ഇടിക്കുകയായിരുന്നു.

തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ച  മലയാളികള്‍. അപകടത്തിൽ രണ്ട് നഴ്‌സുമാര്‍ക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ ഷേർലി ജാസ്മിൻ, മാളു മാത്യു എന്നീ നഴ്‌സുമാർ ചികിത്സയിൽ കഴിയുകയാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. 

നിസ്‌വ ആശുപത്രിയില്‍ നിന്നു ഡ്യൂട്ടി കഴിഞ്ഞ് പോവുന്നതിനിടെയാണം അപകടം. വ്യഴാഴ്ച വൈകീട്ട് മൂന്നോടെ മസ്‌കത്ത്-ഇബ്രി ഹൈവേയിലാണ് അപകടം. 

രണ്ട് വശവും കൂടി ആറ് വരി പാത മുറിച്ചു കടക്കുന്നതിനിടെ, റോഡിന്റെ ഒരു ഭാഗം മുറിച്ചുകടന്ന് മറു ഭാഗത്തേക്ക് കടക്കാന്‍ ഡിവൈഡറില്‍ കാത്തുനില്‍ക്കവേ കൂട്ടിയിടിച്ച രണ്ട് വാഹങ്ങള്‍ നിയന്ത്രണംവിട്ട് ഇവരുടെമേല്‍ പാഞ്ഞ് കയറുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !