അൽ ജസീറക്ക് ലോക്സഭാ തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ വിസ നിഷേധിച്ച് കേന്ദ്രസർക്കാർ.

ഡൽഹി :ലോക്സഭാ തെരഞ്ഞെടുപ്പ് അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറക്ക് റിപ്പോർട്ട് ചെയ്യാൻ വിസ നിഷേധിച്ച് കേന്ദ്രസർക്കാർ.

വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനായി വിസക്ക് അപേക്ഷിച്ചെങ്കിലും കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചതായി അൽ ജസീറ വ്യക്തമാക്കി. 

നേരത്തെ ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിയെ പ്രതിക്കൂട്ടിൽ ആക്കുന്ന ബിബിസിയുടെ ഡോക്യുമെന്ററിക്ക് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. 

ഇതേ തുടർന്ന്  ഏപ്രിൽ ആദ്യത്തോടെ ഇന്ത്യയിലെ ന്യൂസ് റൂം പ്രവർത്തനം നിർത്തുകയാണെന്ന് ബിബിസി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പ്രസിദ്ധീകരണ ലൈസൻസ് ഇന്ത്യൻ ജീവനക്കാർ സ്ഥാപിച്ച ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറിയ ശേഷമാണ് ബിബിസി ഇന്ത്യയിലെ ന്യൂസ് റൂം പ്രവർത്തനം അവസാനിപ്പിച്ചത്. 

ഇന്ത്യന്‍ വോട്ടെടുപ്പിന്റെ  ആദ്യഘട്ടം ഇന്ത്യക്ക് പുറത്തുനിന്ന് റിപ്പോർട്ട് ചെയ്തു കൊണ്ടാണ് തങ്ങൾക്ക് വിസ നിഷേധിച്ച വിവരം അൽ ജസീറ പുറത്തുവിട്ടത്. 

വിസ നിഷേധിച്ചെങ്കിലും തങ്ങൾ പിന്മാറില്ലെന്നും ഇന്ത്യയിലെ തെരഞ്ഞെടുപ്പ് വിവരങ്ങൾ രാജ്യത്തിന് പുറത്തുനിന്ന് റിപ്പോർട്ട് ചെയ്യുമെന്നും അൽജസീറ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !