മണിപ്പൂര്‍ ലോക്സഭാ മണ്ഡലത്തിലെ 11 പോളിങ് ബൂത്തുകളില്‍ ഇന്ന് റീപോളിങ്: പ്രദേശങ്ങളിൽ കനത്ത സുരക്ഷ,

ഇംഫാല്‍: മണിപ്പൂരില്‍ ആദ്യഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായ 11 ബൂത്തുകളില്‍ റീ പോളിങ് തുടങ്ങി. ഖുറൈ അസംബ്ലി മണ്ഡലത്തില്‍ മൊയ്രാങ്കാമ്പ് സജീബ് അപ്പര്‍ പ്രൈമറി സ്‌കൂള്‍, എസ് ഇബോബി പ്രൈമറി സ്‌കൂള്‍ (ഈസ്റ്റ് വിങ്), ക്ഷേത്രിഗാവോ-നാല് ബൂത്ത്, തോങ്ജു-ഒരു ബൂത്ത്, ഉറിപോക്ക്-മൂന്ന് ബൂത്ത്, കൊന്തൗജം-ഒരു ബൂത്ത് എന്നിവിടങ്ങളിലാണ് റീ പോളിങ് നടക്കുന്നത്.

സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ പോളിങ് ബൂത്തുകളില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ തവണ വോട്ടെടുപ്പിനിടെ ആയുധധാരികളായ ഒരു സംഘം പോളിങ് ബൂത്തില്‍ അതിക്രമിച്ചു കയറുകയും വോട്ടിങ് യന്ത്രങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. ബൂത്ത് പിടിക്കാനും ശ്രമം നടത്തി. ഒരു ബൂത്തില്‍ അക്രമികള്‍ വോട്ടിങ് യന്ത്രം തീവെച്ചു നശിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് പോലീസ് വെടിയുതിര്‍ത്തതോടെയാണ് അക്രമികള്‍ പിന്തിരിഞ്ഞത്. ഏപ്രില്‍ 19 ന് നടന്ന വോട്ടെടുപ്പില്‍ മണിപ്പൂരില്‍ 69.18 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !