പ്രളയകാല ഹീറോ ജൈസൽ വീണ്ടും അറസ്റ്റിൽ: ഇത്തവണ പിടിയിലായത് സ്വർണ്ണം തട്ടിയ കേസിൽ,

മലപ്പുറം: 2018ലെ പ്രളയ കാലത്ത് രക്ഷാപ്രവർത്തനത്തിനിടെ സ്വന്തം മുതുകില്‍ ചവിട്ടി സ്ത്രീകളെ തോണിയിലേക്ക് കയറാന്‍ സഹായിച്ച്‌ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ പരപ്പനങ്ങാടി ആവില്‍ ബീച്ചില്‍ കുട്ടിയച്ചന്റെ പുരക്കല്‍ ജൈസല്‍ (37) വീണ്ടും അറസ്റ്റില്‍.

മാർച്ച്‌ 12ന് കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച്‌ സ്വർണം തട്ടിയ കേസിലാണ് അറസ്റ്റ്. ഈ കേസില്‍ മൂന്നുപേർ നേരത്തെ പിടിയിലായിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവര പ്രകാരമാണ് തിരുവനന്തപുരത്തെ ജയിലില്‍നിന്ന് ജൈസലിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയാക്കിയ ശേഷം മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ ജൈസലിനെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. 

താനൂർ തൂവല്‍ തീരം ബീച്ചിലിരുന്ന യുവാവിനെയും ഒപ്പമുണ്ടായ സ്ത്രീയെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിലാണ് ജൈസല്‍ ആദ്യമായി അറസ്റ്റിലായത്. 2021 ഏപ്രില്‍ 15നായിരുന്നു സംഭവം.കാറില്‍ ഇരിക്കുകയായിരുന്നവരുടെ ചിത്രങ്ങള്‍ എടുക്കുകയും ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമം വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

അക്കൗണ്ടില്‍ നിന്ന് ഗൂഗ്ള്‍ പേ വഴി 5000 രൂപ നല്‍കിയതിന് ശേഷമാണ് ഇവരെ പോകാൻ അനുവദിച്ചത്. പിന്നീട് കൊല്ലത്തെ ഒരു കേസില്‍ അറസ്റ്റിലായതോടെയാണ് തിരുവനന്തപുരത്തെ ജയിലിലായത്. പ്രളയകാല രക്ഷാപ്രവർത്തനത്തിന്‍റെ പേരില്‍ ജൈസിലിന് വീടും കാറുമെല്ലാം ലഭിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !