ദേവനന്ദയെ കാണാതായിട്ട് 5 ദിവസം, കൂരാച്ചുണ്ടില്‍ ഇന്നലെ മൊബൈല്‍ സിഗ്നല്‍ കാണിച്ചു; ഇരുട്ടില്‍ തപ്പി പൊലീസ്,

 കോഴിക്കോട്: താമരശ്ശേരിയില്‍ നിന്നും ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. താമരശ്ശേരി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയെ(15)യാണ് കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 മുതല്‍ വീട്ടില്‍ നിന്നും കാണാതായത്. വേണ്ട രീതിയിൽ അന്വേഷണം നടത്തുന്നില്ലെന്ന് പിതാവ് പറഞ്ഞിരുന്നു.

താമരശ്ശേരി ഗവ. ഹയര്‍സെക്കന്റി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് കാണാതായ ദേവനന്ദ. പെണ്‍കുട്ടിയുടെ പിതാവ് ബിജു താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് ഇപ്പോഴുള്ള അന്വേഷണം.

കൂരാച്ചുണ്ട് പഞ്ചായത്തിലെ മൊബൈല്‍ ടവര്‍ പരിധിയില്‍ ഇന്നലെ വിദ്യാര്‍ത്ഥിയുടെ ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. അല്‍പ്പ സമയം മാത്രമാണ് സിഗ്‌നല്‍ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂരാച്ചുണ്ടിലും പരിസര പ്രദേശങ്ങളിലും പൊലീസ് വിശദമായ പരിശോധന നടത്തി.

എന്നാല്‍ അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമുണ്ടായില്ല. പെണ്‍കുട്ടി കോഴിക്കോട് ജില്ലയില്‍ തന്നെ ഉണ്ടെന്നാണ് അനുമാനം. അതേസമയം എകരൂല്‍ സ്വദേശിയായ ഒരു വിദ്യാര്‍ത്ഥിയേയും അതേ ദിവസം മുതല്‍ കാണാതായിട്ടുണ്ടെന്ന് പരാതി ലഭിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !