കോഴിക്കോട്: വടകരയില്‍ യു.ഡി.എഫ് പ്രവർത്തകർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞതായി പരാതി. വടകര ലോക്സഭാ മണ്ഡലത്തിലെ മുയിപ്പോത്ത് അങ്ങാടിയിലാണ് സംഭവം.
യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പലിന്റെ സ്വീകരണ സ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്. പൊതുസ്ഥലത്ത് സ്ഥാപിച്ച കൊടിതോരണങ്ങള്‍ മാറ്റാൻ ആവശ്യപ്പെട്ടതാണു തർക്കത്തിനിടയാക്കിയത്. സംഭവത്തില്‍ യു.ഡി.എഫ് പ്രവർത്തകർക്കെതിരെ കേസെടുക്കാന്‍ പൊലീസിന് കലക്ടർ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. മുയിപ്പോത്ത് ടൗണില്‍ കൊടിതോരണങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ട ഫ്ലയിംങ് സ്ക്വാഡ് ഉദ്യോഗസ്ഥരെ തടഞ്ഞെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അതേസമയം, വടകരയില്‍ മത്സരം അക്ഷരാർത്ഥത്തില്‍ തീപാറുകയാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്ബിലും സി.പി.എം സ്ഥാനാർത്ഥിയായി കെ.കെ. ശൈലജയുമാണ് മത്സരരംഗത്തുള്ളത്.വടകരയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞെന്ന പരാതി; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്,,
0
തിങ്കളാഴ്ച, ഏപ്രിൽ 15, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.