ഹോട്ടലില്‍ പാചകത്തിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചു ; വനിതയുൾപ്പെടെ രണ്ട് പേര്‍ക്ക് പൊള്ളലേറ്റു,

കോഴിക്കോട്: ഹോട്ടലില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച്‌ രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു.കൊയിലാണ്ടി അരങ്ങാടത്തുള്ള ഹോട്ടല്‍ സെവന്റീസിലാണ് അപകടം.'

വലിയമങ്ങാട് സ്വദേശിനി ദേവി(42), ഇതര സംസ്ഥാന തൊഴിലാളി സിറാജ്(38) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. സിറാജിന് കൈയ്യിലും നെഞ്ചിലുമാണ് പൊള്ളലേറ്റത്.ദേവിക്കേറ്റ പൊളളല്‍ ഗൗരവമുള്ളതാണ്.

ഇന്നലെ  ഉച്ചയോടെയാണ് അപകടം. ഭക്ഷണം പാകം ചെയ്യവെ പ്രഷര്‍ കുക്കര്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

ഉടനെ ഇരുവരെയും സമീപമുളള കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി. ദേവിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"അഖില ഹാദിയ | Hadiya #hadiyacase #crime" !!!

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !