കോട്ടയം: ആദ്യ ദിനത്തെ തിരഞ്ഞെടുപ്പ് പര്യടത്തിന് ശേഷം ചാഴികാടൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും 10.30ന് ജില്ലാ കലക്ടറിന് മുൻപാകെയാണ് പത്രിക സമർപ്പിക്കുന്നത്. ഇന്നലെ പാല മണ്ഡലത്തില്‍ ആവേശകരമായ സ്വീകരണമാണ് ചാഴികാടന് ലഭിച്ചത്.
ഇന്നലെ രാവിലെ പാല മണ്ഡലത്തിലെ കടനാട്ടില്‍ നിന്നും ആരംഭിച്ച പര്യടനം രാത്രി വൈകി പൈകയിലാണ് സമാപിച്ചത്. ഒരോ കേന്ദ്രങ്ങളിലും ആവേശകരമായ സ്വീകരണമാണ് ചാഴികാടന് ലഭിച്ചത്.ഇതിന് പിന്നാലെയാണ് ഇന്ന് പത്രിക സമർപ്പിക്കുന്നത്. രാവിലെ 9.30 ന് കേരളാ കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് ആയിരകണക്കിന് പ്രവർത്തകർക്കൊപ്പമാകും പത്രികാ സമർപ്പണത്തിന് പുറപ്പെടുക ആയിരങ്ങള്‍ പങ്കെടുക്കുന്ന റോഡ് ഷോയോടെയാണ് പത്രിക സമർപ്പണം.
കെ.കെ റോഡുവഴിയാണ് റോഡ് ഷോ ക്രമീകരിച്ചിട്ടുള്ളത് ഇടതുമുന്നണി ഘടകകക്ഷി നേതാക്കളും സ്ഥാനാർത്ഥിക്കൊപ്പം അണിനിരക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.