കണ്ണൂര്‍: താന്‍ ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് സിപിഎം നേതാവ് ഇ പി ജയരാജന്. 'എന്തുകാര്യത്തിനാണ് ഞാന്‍ അവരുമായി സംസാരിക്കുന്നത്?
ഞാന്‍ ബിജെപിയില്‍ ചേരാനോ?ആരെങ്കിലും പോയി ബിജെപിയില്‍ ചേരുമോ? പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്. ബുദ്ധിയുള്ള ആരെങ്കിലും പോയി ബിജെപിയില്‍ ചേരുമോ?'- ഇപി മാധ്യമങ്ങളോട് ചോദിച്ചു.'ഞാന്‍ ശോഭ സുരേന്ദ്രനെ നേരിട്ട് കണ്ട് ഇതുവരെ സംസാരിച്ചിട്ടില്ല. ഞാന്‍ ഏകദേശം അഞ്ചുമീറ്റര്‍ അടുത്ത് കണ്ടത് ഉമ്മന്‍ ചാണ്ടി മരിച്ചപ്പോള്‍ ആ സ്റ്റേജിലാണ്. അല്ലാതെ അവരുമായി നേരിട്ട് കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.
ബുദ്ധിയുള്ള ആരെങ്കിലും പോയി ബിജെപിയില്‍ ചേരുമോ? ഇവരെ പോലെ അല്‍പ്പബുദ്ധികള്‍ ചിന്തിക്കുമെന്നല്ലാതെ. ഞാന്‍ കേരളത്തിലെ ഒരു പ്രധാനപ്പെട്ട പൊതുപ്രവര്‍ത്തകനല്ലേ? ഞാന്‍ പോയി ബിജെപിയില്‍ ചേരുമോ?നിങ്ങള്‍ക്ക് തന്നെ ചോദിച്ച് മനസിലാക്കി പറഞ്ഞൂടേ. ഞാന്‍ പറയാന്‍ നില്‍ക്കണോ? ഫോണില്‍ പോലും ഞാന്‍ അവരുമായി സംസാരിച്ചിട്ടില്ല.
നിങ്ങള്‍ അന്വേഷിക്കൂ. എന്നെ ഒരാള്‍ വന്നുകാണുന്നത് പാര്‍ട്ടിയെ അറിയിക്കേണ്ട കാര്യം എന്താണ്. പ്രകാശ് ജാവഡേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ചയല്ല. അതുകൊണ്ട് പാര്‍ട്ടിയെ അറിയിക്കേണ്ടതില്ല. പാര്‍ട്ടിയെ കുറിച്ച് അറിയാത്തവരാണ് ഇങ്ങനെ പറയുന്നത്.'- ഇപി ജയരാജന് പറഞ്ഞു.
ഒരാള്‍ എന്നെ പരിചയപ്പെടാന്‍ വരുന്നു. സംസാരിക്കുന്നു. പിരിയുന്നു. അത്രമാത്രം. ദല്ലാളുമായും എനിക്ക് അടുത്ത ബന്ധമില്ല. ഇത്തരത്തില്‍ പരിചയപ്പെടാന്‍ വന്നപ്പോള്‍ സംസാരിച്ചു എന്നുമാത്രം. ഇങ്ങനെ സംസാരിക്കുമ്പോള്‍ അവര്‍ പറയുന്നത് കേട്ട് അവരെ വിലയിരുത്താനാണ് ശ്രമിക്കാറ്. കേരള അടിസ്ഥാനത്തില്‍ ബിജെപി ദുര്‍ബലപ്പെടുകയാണ്. തന്നെ ഇതിലേക്ക് വലിച്ചിഴച്ചതില്‍ ഗൂഢാലോചന ഉണ്ട്.
ഞാന്‍ ഇന്നുവരെ ശോഭ സുരേന്ദ്രന് പറഞ്ഞ ഹോട്ടലില്‍ പോയിട്ടില്ല. അടുത്തിടെ രണ്ടുതവണ മാത്രമാണ് ഡല്‍ഹിയില്‍ പോയത്. ശോഭ സുരേന്ദ്രന് പറഞ്ഞതിനെ കുറിച്ച് മാധ്യമങ്ങള്‍ അന്വേഷിക്കൂ. സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും ഇപി ജയരാജന് ആവശ്യപ്പെട്ടു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.