കണ്ണുർ: പാനൂർ ബോംബ് സ്ഫോടനത്തില്‍ സിപിഐഎമ്മിന് യാതൊരു ബന്ധവുമില്ലെന്ന് പി ജയരാജൻ. പാനൂർ സ്‌ഫോടനത്തില്‍ മരിച്ചവരുടെ വീട്ടില്‍ സന്ദർശനം നടത്തിയിട്ടില്ലെന്ന് പി ജയരാജൻ.
ബന്ധുത്വത്തിന്റെ അടിസ്ഥാനത്തിലോ സുഹൃത്ത് ബന്ധത്തിന്റെ അടിസ്ഥാനത്തിലോ ആരെങ്കിലും മരിച്ചവരുടെ വീട്ടില്‍ പോയിട്ടുണ്ടെങ്കില്‍ സിപിഐഎം എന്തിനാണ് മറുപടി പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു.സ്ഫോടനത്തില്‍ പരുക്കേറ്റവർ പാർട്ടി പ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രതികളാണെന്ന് പി ജയരാജൻ പറഞ്ഞു. സ്ഫോടനം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും ഒരു ബിജെപി പ്രവർത്തകന്റെ വീട്ടില്‍ വെച്ചാണ് സ്ഫോടനെ നടന്നതെന്നും അദ്ദേഹം പറഞ്ഞു. വീടിന്റെ ഉടമസ്ഥനായ ബിജെപി പ്രവർത്തകനാണ് പരിക്കേറ്റവരെല്ലാം സിപിഐഎം പ്രവർത്തകനാണെന്ന് പറയുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പാനൂർ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്റെ വീട് സിപിഐഎം നേതാക്കള്‍ സന്ദർശിച്ചിരുന്നതായി വാർത്ത വന്നിരുന്നു. ഇതിലായിരുന്നു പി ജയരാജന്റെ പ്രതികരണം.
പാനൂർ ഏരിയ കമ്മിറ്റിയംഗം സുധീർകുമാർ, പൊയിലൂർ ലോക്കല്‍ കമ്മിറ്റി അംഗം എ അശോകൻ എന്നിവരാണ് ഷെറിന്റെ വീട്ടിലെത്തിയത്. പാനൂർ കൈവേലിക്കല്‍ മുളിയത്തോട് സ്വദേശി വിനീഷിന്റെ വീടിന് സമീപം നിർമ്മാണത്തില്‍ ഇരിക്കുന്ന മറ്റൊരു വീടിന്റെ ടെറസിലായിരുന്നു ബോംബ് സ്‌ഫോടനമുണ്ടായത്.
ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ വിനീഷിന്റ കൈപ്പത്തി ചിതറിത്തെറിച്ചു. ഷെറിന്റെ മുഖത്തും നെഞ്ചിലും വയറിലും ഗുരുതര പരുക്കേറ്റു. ചികിത്സയിലിരിക്കെയാണ് ഷെറിൻ മരണത്തിന് കീഴടങ്ങിയത്. വിനീഷിന്റെ നിലയും അതീവ ഗുരുതരമായി തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.