ടെഹ്റാന്: ഇസ്രയേല്‍-ഇറാന് സംഘര്‍ഷം രൂക്ഷമാകുന്നു. ഇറാനില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്.
ഇറാനിലെ ഇശ്ഫഹാന്‍ മേഖലയില്‍ വിമാനത്താവളങ്ങളില്‍ അടക്കം സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്ഫഹാനിലെ ആണവകേന്ദ്രങ്ങളെല്ലാം സുരക്ഷിതമാണെന്ന് അധികൃതര്‍ സൂചിപ്പിച്ചു.ഇസ്രയേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാന നഗരങ്ങളിലെ വ്യോമഗതാഗതം ഇറാന് നിര്‍ത്തിവെച്ചു. മിസൈല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ നിരവധി പ്രവിശ്യകളില്‍ ഇറാന് സജ്ജമാക്കി. മിസൈലുകള്‍ തങ്ങളുടെ രാജ്യത്ത് പതിച്ചിട്ടില്ലെന്നും, ഇസ്രയേല്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടെന്നും ഇറാന് സൈന്യം അവകാശപ്പെട്ടു.
സിറിയയിലെ ഇറാന് എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിന് പ്രതികാരമായി ഇസ്രയേലിനെതിരെ ഇറാന് ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ രണ്ട് ഇറാന് ജനറല്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.ഇതിന് തിരിച്ചടിയായിട്ടാണ് നൂറുകണക്കിന് ഡ്രോണുകളും ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ ഇസ്രയേലിന് നേര്‍ക്ക് ഇറാന് പ്രയോഗിച്ചത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.