ഭര്‍ത്താവിനെപ്പോലെ മകനും മദ്യപാനിയായാലോ എന്ന ഭയം; രണ്ടുവയസുകാരന് വിഷം നല്‍കിയ അമ്മ അറസ്റ്റില്‍,

മറയൂർ: ഇടുക്കി കാന്തല്ലൂരില്‍ മകന് വിഷം കൊടുത്തശേഷം ആത്മഹത്യ ചെയ്യാനൊരുങ്ങിയ യുവതി പോലീസ് കസ്റ്റഡിയില്‍. കാന്തല്ലൂർ പഞ്ചായത്തിലെ ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ചമ്പക്കാട് ഗോത്രവർഗ്ഗ കോളനിയില്‍ ഇന്നലെയായിരുന്നു സംഭവം.

ചമ്പക്കാട് ഗോത്രവർഗ കോളനിയിലെ എസ്. ശെല്‍വി(34)യെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. വിഷം ഉള്ളില്‍ചെന്ന് അവശനിലയിലായ രണ്ടുവയസുകാരൻ നീരജിനെ ആശുപത്രിയിലാക്കി.

സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെ: ചിന്നാർ വന്യജീവി സങ്കേതത്തിലെ താത്ക്കാലിക ജീവനക്കാരനാണ് ശെല്‍വിയുടെ ഭർത്താവ് ഷാജി. ഇയാള്‍ സ്ഥിരമായി മദ്യപിച്ച്‌ എത്തുന്നതിനാല്‍ വീട്ടില്‍ എന്നും വഴക്കായിരുന്നു. അടുത്തിടെ വീട്ടിലെ ഗ്യാസ് കുറ്റി ഉള്‍പ്പെടെ വിറ്റ് ഷാജി മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയപ്പോള്‍ ശെല്‍വി മറയൂർ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് പോലീസ് ഷാജിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടിരുന്നു.

ചൊവ്വാഴ്ച രാവിലെയും ഷാജി മദ്യപിച്ച്‌ വീട്ടിലെത്തി വഴക്കുണ്ടാക്കി. ഭാവിയില്‍ മകനും ഭർത്താവിനെപോലെ ആകുമെന്ന് കരുതിയാണ് വിഷം നല്‍കി കൊല്ലാൻ ശ്രമിച്ചതെന്ന് ശെല്‍വി പറഞ്ഞു. ചോറില്‍ കീടനാശിനിയായ ഫ്യൂറിഡാൻ ചേർത്താണ് ശെല്‍വി നീരജിന് നല്‍കിയത്. സംഭവസമയം വീട്ടില്‍ ഇവരുടെ മൂന്ന് പെണ്‍മക്കളും ഉണ്ടായിരുന്നു.

വിഷത്തിന്റെ രൂക്ഷഗന്ധം പടർന്നതോടെ സമീപവാസികള്‍ ശെല്‍വിയുടെ വീട്ടിലേക്കെത്തി. വിഷം ചേർന്ന ചോറ് കഴിച്ച്‌ അവശനിലയിലായ നീരജിനെയും സമീപമിരുന്ന് കരയുന്ന ശെല്‍വിയെയുമാണ് ഇവർ കണ്ടത്. ചോദിച്ചപ്പോള്‍ മകന് വിഷം കൊടുത്തശേഷം വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്യാനായിരുന്നു ഉദ്ദേശമെന്ന് ശെല്‍വി പറഞ്ഞു. ഗ്രാമവാസികളാണ് അവശനിലയിലായ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോകുവാൻ മറയൂർ ട്രൈബല്‍ ഓഫീസുമായി ബന്ധപ്പെട്ടത്.

ട്രൈബല്‍ ഓഫീസ് അധികൃതർ ഉടനടി മറയൂർ പോലീസില്‍ വിവരമറിയിച്ചു. മറയൂരില്‍ നിന്നും വാഹനമെത്തിയാണ് കുട്ടിയെ ഉദുമലൈപ്പേട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ നല്‍കിയശേഷം കുട്ടിയെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. നിലവില്‍ 24 മണിക്കൂർ നിരീക്ഷണത്തിലാണ് കുട്ടിയെന്ന് ഡോക്ടർമാർ പറഞ്ഞു..

ഇൻസ്പെക്ടർ ടി.ആർ. ജിജുവിന്റെ നേതൃത്വത്തിലുള്ള മറയൂരിലെ പോലീസ് സംഘം ചമ്പക്കാട്ടിലെ വീട്ടില്‍ നിന്നാണ് ശെല്‍വിയെ കസ്റ്റഡിയില്‍ എടുത്തത്. വീട്ടിനുള്ളില്‍ നിന്നും വിഷം കലർന്ന ചോറും വിഷക്കുപ്പിയും കണ്ടെടുത്തു. ശെല്‍വിയെ വ്യാഴാഴ്ച ദേവികുളം കോടതിയില്‍ ഹാജരാക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !