ഇടുക്കി: മറയൂരില്‍ പതിനാലുവയസ്സുകാരിയെ കടത്തിക്കൊണ്ടുപോയ ബംഗ്ളാദേശ് സ്വദേശിയെ പശ്ചിമബംഗാളില്‍നിന്ന് മറയൂർ പോലീസ് അറസ്റ്റുചെയ്തു.
ബംഗ്ളാദേശ് മൈമൻ സിങ് ബിദ്യാഗഞ്ജ് സ്വദേശി മുഷ്താഖ് അഹമ്മദ് (20) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരേ പോക്സോ വകുപ്പ് ചുമത്തി. പെണ്‍കുട്ടിയെ ഇയാള്‍ക്കൊപ്പം കണ്ടെത്തി.മറയൂരില്‍ ജോലി ചെയ്തുവന്നിരുന്ന പശ്ചിമബംഗാള്‍ സ്വദേശിയുടെ മകളെയാണ് ഇയാള്‍ കടത്തിക്കൊണ്ടുപോയത്. പ്രതി ടൂറിസം വിസയില്‍ 2023 നവംബർ 15-ന് ഇന്ത്യയില്‍ എത്തിയതാണ്. 2024 ഫെബ്രുവരി എട്ടിന് വിസ കാലാവധി കഴിഞ്ഞു. എന്നാല്‍ ബംഗ്ലാദേശിലേക്ക് മടങ്ങാതെ ഇവിടെ തങ്ങുകയായിരുന്നു.
സാമൂഹികമാധ്യമത്തിലൂടെ പെണ്‍കുട്ടിയുടെ അച്ഛനുമായി പരിചയത്തിലായ പ്രതി ഇവിടെ എത്തുകയും ഇവരുടെ വീട്ടില്‍ താമസിക്കുകയുമായിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായി. യുവാവ് പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണും രണ്ട് സിം കാർഡുകളും നല്കി.
യുവാവ് മാർച്ച് 25-ന് പെണ്‍കുട്ടിയെ കോയമ്പത്തൂരിലേക്ക് വിളിച്ചുവരുത്തി. ഇവിടെനിന്ന് സിലിഗുഡിയിലെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസ് എടുത്തത്.
28-ന് പെണ്‍കുട്ടിയുമായി കറങ്ങിനടക്കുന്ന യുവാവിനെ കണ്ട സന്നദ്ധസംഘടനയിലെ അംഗങ്ങള്‍ ഇവരെ തടഞ്ഞുവെച്ച് സിലിഗുഡി പോലീസില്‍ ഏല്‍പ്പിച്ചു. വിവരം സിലിഗുഡി പോലീസ്, മറയൂർ പോലീസില്‍ അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഇരുവരേയും മറയൂരില്‍ എത്തിച്ചു.
ഇന്റലിജൻസ് ബ്യൂറോയിലെ ഉദ്യോഗസ്ഥർ മറയൂരിലെത്തി പ്രതിയെ ചോദ്യംചെയ്തു.മറയൂർ ഇൻസ്പെക്ടർ ടി.ആർ. ജിജു, എൻ.എസ്. സന്തോഷ്, എം.എം.ഷമീർ, അരുണ്‍ജിത്ത്, ടി.ആർ. ഗീതു, സൂര്യലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി ഇൻസ്പെക്ടർ ടി.ആർ. ജിജു പറഞ്ഞു. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി.
.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.