അഹമ്മദാബാദ്: ഗുജറാത്തില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് പത്ത് മരണം. അഹമ്മദാബാദ്-വഡോദര എക്സ്പ്രസ് വേയിലാണ് അപകടം. രണ്ട് ആംബുലന്‍സുകളിലായി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അപകടത്തില്‍ കാറിലുണ്ടായിരുന്ന പത്ത് പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ എട്ട് പേര് അപകട സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതര പതിക്കേറ്റ രണ്ട് പേര് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ മരിച്ചതായും പൊലീസ് പറഞ്ഞു.ഗുരുതര പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം, പത്ത് മരണം; ഒരാൾക്ക് ഗുരുതരപരിക്ക്,
0
ബുധനാഴ്ച, ഏപ്രിൽ 17, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.