കഴിച്ച ഭക്ഷണത്തിന്റെ പൈസ ചോദിച്ചപ്പോൾ പൊതിരെ തല്ല്: കൊച്ചിയില്‍ ഹോട്ടല്‍ ഉടമയ്ക്ക് നേരെ ഗുണ്ടാ ആക്രമണം, 2 പേര്‍ അറസ്റ്റില്‍,

കൊച്ചി: കൊച്ചിയില്‍ ഹോട്ടല്‍ ഉടമയ്ക്കുനേരെയുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. എറണാകുളം സ്വദേശി അശ്വിൻ, പത്തനംതിട്ട കോന്നി സ്വദേശി അജ്മല്‍ എന്നിവരാണ് പിടിയിലായത്. 

ഹോട്ടല്‍ ഉടമയെ ആക്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.. ഹോട്ടല്‍ ഉടമയായ കാസർകോട് സ്വദേശി സഹദിനാണ് മർദ്ദനമേറ്റത്.

കഴിഞ്ഞ മാസം 27നായിരുന്നു ഹോട്ടല്‍ ഉടമയ്ക്കുനേരെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച്‌ പൊലീസ് ഇന്നലെ രണ്ടു പേരെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും  പുറത്തുവന്നിട്ടുണ്ട്.

ഭക്ഷണം കഴിച്ചതിന്‍റെ പണം ചോദിച്ചതിന്‍റെ പേരിലാണ് മർദ്ദനമെന്നും പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഹോട്ടല്‍ ഉടമയെ ക്രൂരമായി മര്‍ദ്ദിക്കുന്നതും പിന്നീട് കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തുന്നതുമെല്ലാം സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !