കൊച്ചി: കരുവന്നൂര്‍ കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു എന്നിവരെ എട്ടര മണിക്കൂര്‍ ചോദ്യം ചെയ്ത് ഇഡി വിട്ടയച്ചു.
തൃശ്ശൂരില്‍ സിപിഎമ്മിന് വിവിധ സഹകരണ ബാങ്കുകളിലുള്ള അക്കൗണ്ടുകളെക്കുറിച്ചും ആസ്തി വിവരങ്ങളെക്കുറിച്ചുമായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യലെന്നാണ് വിവരം. പി കെ ബിജു , എം എം വര്‍ഗീസ് ഫോളോ മി!'- കേരള പൊലീസ് വാട്സ്ആപ്പ് ചാനലിലുംആസ്തി വിവരങ്ങള്‍ ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം എം വര്‍ഗീസ് ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. വീണ്ടും ചോദ്യം ചെയ്യലിനായി എം എം വര്‍ഗീസിനോട് ഈ മാസം 22 ന് ഹാജരാകാനും പി കെ ബിജുവിനോട് അടുത്ത വ്യാഴാഴ്ച ഹാജരാകാനും ഇഡി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കരുവന്നൂരില്‍ സിപിഎം പുറത്തശ്ശേരി നോര്‍ത്ത്, സൗത്ത് ലോക്കല്‍ കമ്മിറ്റികളുടെ പേരില്‍ 5 രഹസ്യ അക്കൗണ്ട് ഉണ്ടെന്നും ക്രമക്കേട് നടന്ന കാലയളവില്‍ ഇതിലൂടെ 78 ലക്ഷം രൂപയുടെ ഇടപാടുകള്‍ നടന്നെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍.കരുവന്നൂര്‍ ബാങ്കില്‍ സിപിഎം ലോക്കല്‍ കമ്മിറ്റികള്‍ക്ക് അക്കൗണ്ട് ഉണ്ടോ എന്ന് തനിക്ക് അറിയില്ലെന്നാണ് എം എം വര്‍ഗീസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയത്. പാര്‍ട്ടിയുടെ സ്വത്ത് വിവരങ്ങളൊന്നും മറച്ച് വെച്ചിട്ടില്ലെന്നും ഇഡിയെ ഭയക്കുന്നില്ലെന്നും വര്‍ഗീസ് കൊച്ചിയില്‍ പറഞ്ഞു.
അതേസമയം, തൃശ്ശൂരില്‍ ആദായ നികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ ടീം മരവിപ്പിച്ച ബാങ്ക് ഓഫ് ഇന്ത്യയിലെ രണ്ട് അക്കൗണ്ടിന് പുറമെ മറ്റ് സഹകരണ ബാങ്കുകളിലടക്കമുള്ള 81 അക്കൗണ്ടുകള്‍ കൂടി ഇഡി പരിശോധിക്കുന്നുണ്ട്. 101 ഇടങ്ങളില്‍ കെട്ടിടവും ഭൂമിയുമുണ്ട്. ഇതില്‍ ആറിടത്തെ സ്വത്തുകള്‍ വിറ്റഴിച്ചു.
ഈ വിവരങ്ങളാണ് വര്‍ഗീസ് ഇഡിയ്ക്ക് നല്‍കിയിട്ടുള്ളത്. 1000 ലേറെ വരുന്ന ബ്രാഞ്ച് കമ്മിറ്റികളുടേതോ, 250 ഓളം വരുന്ന ലോക്കല്‍ കമ്മിറ്റിയുടേതോ മറ്റ് സ്വത്ത് വിവരങ്ങളൊന്നും കൈമാറിയിട്ടില്ല. ഇത് സംബന്ധിച്ച് ഇഡി പരിശോധന നടക്കുന്നുണ്ട്. എന്നാല്‍ ഒന്നും മറച്ച് വെച്ചിട്ടില്ലെന്നാണ് വര്‍ഗീസ് പറയുന്നത്.
കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ സഹോദരന് വഴി പി കെ ബിജുവിന് പണം നല്‍കിയതിന് രേഖകളുണ്ടെന്നാണ് ഇഡി വിശദീകരിക്കുന്നത്. ഇത് സംബന്ധിച്ചാണ് ബിജുവിനെ പ്രധാനമായും ഇഡി ചോദ്യം ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.