മാസപ്പടി കേസില്‍ ശശിധരന്‍ കര്‍ത്തയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു: തിങ്കളാഴ്ച ഹാജരാകണം,

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പിനിയായ എക്സാലോജിക്കുമായുള്ള ഇടപാട് സംബന്ധിച്ച കേസില്‍ സി.എം.ആർ.എല്‍. എം.ഡി. ശശിധരൻ കർത്തയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്.

തിങ്കളാഴ്ച ഇ.ഡിയുടെ കൊച്ചി ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിർദേശം. കമ്പിനിയുടെ ഫിനാൻസ് വിഭാഗം ഉദ്യോഗസ്ഥരോട് വ്യാഴാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവർ ഇ.ഡിക്ക് മുമ്പിലെത്തിയിരുന്നില്ല.

കേസില്‍ ഇ.ഡി. നേരത്തെതന്നെ പ്രാഥമിക പരിശോധനകള്‍ നടത്തിയിരുന്നു. ആദായനികുതി വകുപ്പ് ഇൻററിം സെറ്റില്‍മെന്റ് ബോർഡ് റിപ്പോർട്ടിന്റെ തുടർച്ചയായാണ് പരിശോധനകള്‍ നടത്തിയത്. ഈ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിലേക്ക് ഇ.ഡി. കടന്നത്.

ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് സി.എം.ആർ.എല്‍. ഉദ്യോഗസ്ഥരോടും എം.ഡിയോടും ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. ഇതിന്റെ തുടർച്ചയായി എക്സാലോജിക്കുമായി ബന്ധപ്പെട്ട കൂടുതല്‍പ്പേർക്കും ചോദ്യംചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുമെന്നാണ് വിവരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !