കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ആജീവനാന്ത തടവ് വിധിച്ച് കോടതി. ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ 65 കാരനാണ് കോടതി മൂന്നു ജീവപര്യന്തം ശിക്ഷ വിധിച്ചത്. എറണാകുളം പോക്സോ കോടതിയുടേതാണ് ശിക്ഷാവിധി.
തോപ്പുംപടി മുണ്ടംവേലി സാന്തോം കോളനി സ്വദേശി ശിവനെയാണ് കോടതി ശിക്ഷിച്ചത്. മൂന്നു ജീവപര്യന്തം കൂടാതെ, 25 വര്‍ഷം അധിക തടവും വിധിച്ചിട്ടുണ്ട്. പ്രതിക്ക് 4.60 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തോപ്പുംപടിയില്‍ 2018 മെയിലാണ് കേസിന് ആസ്പദമായ കുറ്റകൃത്യം നടന്നത്. അരൂരിലെ വാടക വീട്ടിലേക്ക് പോകാന്‍ ഓട്ടോക്കാശ് ചോദിച്ചാണ് പെണ്‍കുട്ടി പരിചയമുള്ള പ്രതിയെ സമീപിക്കുന്നത്. പ്രതി പെണ്‍കുട്ടിയെ സ്കൂട്ടറില്‍ കയറ്റി തോപ്പുംപടിയിലെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് മരണം വരെ ജയില്‍ ശിക്ഷ; 4.60 ലക്ഷം രൂപ പിഴ,,
0
ചൊവ്വാഴ്ച, ഏപ്രിൽ 09, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.