ഹാംപ്ഷയർ: രോഗികളെ ലൈംഗീകരമായി ദുരുപയോഗം ചെയ്ത കേസില്‍ മലയാളി ഡോക്ടര്‍ക്ക് മൂന്നര വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് കോടതി.
47 കാരനായ ഡോ. മോഹന്‍ ബാബു മരണം കാത്തുകഴിയുന്ന രോഗിയ്ക്ക് നേരെയും ലൈംഗിക നടത്തിയെന്ന് കോടതി കണ്ടെത്തി.
ഹാംഷയര്‍, ഹാവന്റിലെ ജി പി സര്‍ജനായ ഡോക്ടര്‍ മോഹന്‍ ബാബു രോഗികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ഏറെ നാളായി കോടതി വിചാരണ നേരിടുകയായിരുന്നു. അഞ്ചോളം രോഗികളെയാണ് ഇയാള്‍ പീഡിപ്പിച്ചത് എന്നാണ് കോടതി കണ്ടെത്തിയാത്.
പീഡിപ്പിച്ചവരിൽ അതീവ ഗുരുതരമായ പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിച്ച രോഗിയും ഉൾപ്പെട്ടിരുന്നു.
2019 ജൂണിനും 2021 ജൂലായ്ക്കും ഇടയിലായി, പുതുതായി അപ്പോയിന്റ്മെന്റ് എടുത്ത് വനിതാ രോഗികളെയാണ് ഇയാള്‍ പീഢിപ്പിച്ചത് എന്നാണ് പോര്‍ട്സ്മൗത്ത് ക്രൗണ്‍ കോടതിയില്‍ പോലീസ് ബോധിപ്പിച്ചത്.
അതു കൂടാതെ റിസപ്ഷനിസ്റ്റ് ഉള്‍പ്പടെ മറ്റ് അഞ്ചു സ്ത്രീകള്‍ കൂടി ഇയാളുടെ അതിരു കടക്കുന്ന പെരുമാറ്റരീതികളെ കുറിച്ച് പരാതിപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ പരാതികളുമായി ബന്ധപ്പെട്ട് ക്രിമിനല്‍ നടപടികള്‍ എടുത്തിട്ടില്ല.
ഒരേ സര്‍ജറിയില്‍ നിന്നുള്ള ഒന്‍പത് സ്ത്രീകളും, ഇയാള്‍ നേരത്തെ ജോലി ചെയ്ത സര്‍ജറിയില്‍ ഉണ്ടായിരുന്ന റിസപ്ഷനിസ്റ്റും ആണ് ഇതിലെ ഇരകള്‍.
ഈ സ്ത്രീകള്‍ എല്ലാവരും തന്നെ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ നിസ്സഹായത അനുഭവിക്കുന്നവരായിരുന്നു. 20 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ഡോക്ട ബാബു,
അയാളുടെ ഭാര്യയും ജി പിയുമായാ ഡോ.അരോലിന്‍ റോഡ്രിഗസിന്റെ ശുപാര്‍ശയിലായിരുന്നു 2018 ഏപ്രില്‍ സ്റ്റോണ്ടണ് സര്‍ജറിയില്‍ ഒരു ലോക്കം ഡോക്ടറായി ജോലി ചെയ്യാന്‍ ആരംഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.