കേരള ബാങ്കിൽ ജോലി നേടാൻ സുവർണ്ണാവസരം.. വിവിധ തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനം

കേരള ബാങ്കിലെ ക്ലാർക്ക്/കാഷ്യർ, ഓഫിസ് അറ്റൻഡന്റ് തസ്തികകളിൽ ആദ്യ പിഎസ്‌സി വിജ്ഞാപനം.

രണ്ടു തസ്തികകളുടെയും ജനറൽ, സൊസൈറ്റി കാറ്റഗറികളിൽ അപേക്ഷ നൽകാം. ഗസറ്റ് തീയതി 09.04.2024. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 15 രാത്രി 12 വരെ. 

www.keralapsc.gov.in വിജ്ഞാപനം വന്നത് പിഎസ്‌സി അപ്പീൽ അനുവദിച്ചതോടെ കേരള ബാങ്കിലെ ക്ലാർക്ക്/കാഷ്യർ (ജനറൽ, സൊസൈറ്റി കാറ്റഗറി),ഓഫിസ് അറ്റൻഡന്റ് (ജനറൽ, സൊസൈറ്റി കാറ്റഗറി) തസ്തികയിലേക്കുള്ള വിജ്ഞാപനം പിഎസ്‌സി പ്രസിദ്ധീകരിച്ചത് ഹൈക്കോടതിയുടെ അനുമതിയോടെ. 

ജില്ലാ സഹകരണ ബാങ്ക് ക്ലാർക്ക്/കാഷ്യർ മുൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ഹർജിയെത്തുടർന്ന് കേരള ബാങ്കിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതു ഹൈക്കോടതി 3 മാസത്തേക്കു തടഞ്ഞിരുന്നു. 

വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്, ഈ വിധിക്കെതിരെ പിഎസ്‌സി ഹൈക്കോടതിയിൽ നൽകിയ അപ്പീൽ അനുവദിച്ചതിനെത്തുടന്നാണ് ഏപ്രിൽ 9ലെ ഗസറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. 

നേരത്തേ ഏപ്രിൽ ഒന്നിലെ ഗസറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാനായിരുന്നു പിഎസ്‌സി തീരുമാനം. കേരള ബാങ്കിലെ ഇരു തസ്തികകളിലേക്കുമുള്ള പിഎസ്‌സിയുടെ ആദ്യ വിജ്ഞാപനമാണിത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !