കേരള സ്റ്റോറിയെ എതിർക്കുന്നവർ ഇരട്ടത്താപ്പിന്റെ വക്താക്കൾ /സീറോ മലബാർസഭാ അൽമായ ഫോറം

എറണാകുളം :കേരള സ്റ്റോറി എന്ന സിനിമ 'കാണേണ്ട' എന്ന് പറയും തോറും 'കാണേണ്ട' ഒന്ന് അതിലുണ്ട് എന്ന സന്ദേശമാണ് കേരളത്തിലെ പൊതുസമൂഹത്തിന് ലഭിക്കുന്നത്.

സിനിമയെക്കുറിച്ചുള്ള ചർച്ചകളെ ക്രൈസ്തവർക്കെതിരെ തിരിച്ചു വിടുന്നത് നല്ല രാഷ്ട്രീയക്കാർക്ക് ചേർന്നതല്ല.കേരളത്തിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് കൃത്യമായി കേരള സ്റ്റോറി എന്ന സിനിമ പറയുന്നുണ്ട്.

തരാതരം പോലെ എതിര്‍ത്തും അനുകൂലിച്ചും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടി രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹ്യസാംസ്കാരിക സംഘടനകളും രംഗത്ത് വരാറുണ്ട്.

ക്രൈസ്തവ സന്യാസിനീകൾക്കെതിരെയുള്ള  കക്കുകളി നാടകം കേരളത്തിൽ അവതരിച്ചപ്പോൾ  സാംസ്‌കാരിക നായകർ എവിടെ പോയി?

ക്രൈസ്തവസഭകളിലെ യുവജനങ്ങളെ എങ്ങിനെ വളർത്തണമെന്നും അവരെ എങ്ങിനെ പരിശീലിപ്പിക്കണമെന്നും സഭാ നേതൃത്വങ്ങൾ തീരുമാനിക്കും.രാഷ്ട്രീയക്കാരുടെ ഇടപെടലുകൾ ആവശ്യമില്ല.

കേരളത്തിലെ യഥാർത്ഥ സംഭവങ്ങൾ സിനിമ ആകുന്നതിൽ എന്തിനാണ് ഇത്ര അസഹിഷ്ണുത കാണിക്കുന്നത്?വലിയ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കൾ എന്ന് നടിക്കുന്ന പ്രബുദ്ധരായ മലയാളത്തിലെ  സാംസ്‌കാരിക നായകരേ,നിങ്ങൾ എത്രയൊക്കെ ബഹളം ഉണ്ടാക്കിയാലും കാണേണ്ടവർ ഈ സിനിമ കാണും.കൂടുതൽ ബഹളം വെച്ചാൽ കൂടുതൽ ആളുകൾ കാണും.

"കക്കുകളി കാണിക്കാം,കേരള സ്റ്റോറി പറ്റില്ല"എന്നത് കേരളത്തിലെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ നടക്കുന്ന ഭീകരമായ ഇരട്ടത്താപ്പാണ് വ്യക്തമാകുന്നത്.കേരള സ്റ്റോറിയെ പല്ലും നഖവും ഉപയോഗിച്ച് എതിർത്തേ പറ്റൂ എന്നും, അത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ല എന്നുമാണ് കേരളത്തിലെ ചില നിഗൂഢ അജണ്ടകളുള്ള “പ്രമുഖരുടെ” പക്ഷം.ഞങ്ങളുടെ കേരളം "ഇതല്ല", "ഇങ്ങനെയല്ല" എന്ന്  ഒന്നടങ്കം സ്ഥാപിക്കാൻ ശ്രമിക്കുന്നത് എന്തിനാണ്?

കേരളത്തിലെ സന്യാസിനീ സമൂഹത്തെ അടച്ചാക്ഷേപിക്കുകയും അവരുടെ ആത്മാഭിമാനത്തെ അത്യന്തം ഹീനമായ രീതിയിൽ ചോദ്യം ചെയ്യുകയും ചെയ്തുകൊണ്ടാണ് “കക്കുകളി” എന്ന നാടകം കേരളത്തിൽ അവതരിപ്പിച്ചത്.അതിനെതിരെ ഏതു രാഷ്ട്രീയ പാർട്ടിയുടെ വക്താക്കളാണ് ശബ്ദിച്ചത്?

ചില സെലക്ടീവ് രീതിയിലുള്ള പ്രതികരണങ്ങളും പ്രതിഷേധങ്ങളും നിശബ്ദതയും കേരളത്തെ എങ്ങോട്ടാണ് നയിക്കുന്നത് എന്നും, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ ഇവിടെ നടക്കുന്നത് എന്തൊക്കെയാണെന്നും കേരള ജനത ഇനിയെങ്കിലും തിരിച്ചറിയാത്ത പക്ഷം അത് കൂടുതൽ അപകടത്തിലേക്ക് നമ്മെ നയിക്കുമെന്ന് തീർച്ചയാണ്.

കേരള സ്റ്റോറിക്കെതിരെ നിലകൊള്ളുന്ന രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും സാംസ്‌കാരിക നായകരും അടങ്ങുന്ന കേരളത്തിലെ പ്രമുഖ പുരോഗമന പക്ഷത്തിന് സത്യം പറയാനും സത്യത്തോടൊപ്പം നിലകൊള്ളാനുമുള്ള കഴിവ് നഷ്ട്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

കേരളത്തിലെ ക്രൈസ്തവ യുവത്വം മുഴുവൻ കേരള സ്റ്റോറി എന്ന സിനിമ കാണട്ടെ.യാഥാർഥ്യങ്ങൾ മനസിലാക്കട്ടെ.ക്രൈസ്തവസമൂഹം മാത്രമല്ല,ലോകം മുഴുവൻ ഈ സിനിമ കാണട്ടെ.ഈ സിനിമ കണ്ടത് കൊണ്ട് ആകാശം ഇടിഞ്ഞു വീഴുമെങ്കിൽ വീഴട്ടെ.കേരള സ്റ്റോറി എന്ന സിനിമയെ എതിർക്കുന്നവർ ഇരട്ടത്താപ്പിന്റെ വക്താക്കൾ തന്നെയാണ്.

ടോണി ചിറ്റിലപ്പിള്ളി,അൽമായ ഫോറം സെക്രട്ടറി

സീറോ മലബാർ സഭ,എറണാകുളം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !