തോണ്ടിമുതലായ അണ്ടർവെയർ കാണാതായ കേസിൽ ആന്റണി രാജുവിന്റെ കുറ്റപത്രം റദ്ധാക്കരുതെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസില്‍ കുറ്റപത്രം റദ്ദാക്കരുതെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ഗൗരവകരമായ വിഷയങ്ങൾ ഉയർത്തുന്ന കേസാണിത്.

കേസിൽ ആൻ്റണി രാജുവിനെതിരെ തെളിവുണ്ട്. ആൻ്റണി രാജുവിനെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്നും പൊലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സംസ്ഥാനം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. 

കുറ്റപത്രം റദ്ദാക്കിയാല്‍ അത് നീതിനിഷേധമാകും. ആന്റണി രാജുവിനെതിരായ ആരോപണം ഗുരുതരമാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ആന്റണി രാജുവിന്റെ ഹര്‍ജി തള്ളണമെന്നും വിചാരണ അനുവദിക്കണമെന്നും സത്യവാങ്മൂലത്തിലുണ്ട്. ആന്റണി രാജു കുറ്റകൃത്യം ചെയ്തുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. കേസ് പരിഗണിക്കാനിരിക്കെയാണ് ആന്റണി രാജുവിനെതിരെ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

സത്യവാങ്മൂലം നല്‍കണമെന്ന് കോടതി കേരളത്തോട് നിര്‍ദേശിച്ചിരുന്നു. തനിക്കെതിരായ കേസില്‍ പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു ആന്റണി രാജു സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !