ന്യൂഡല്‍ഹി: ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസില്‍ കുറ്റപത്രം റദ്ദാക്കരുതെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ഗൗരവകരമായ വിഷയങ്ങൾ ഉയർത്തുന്ന കേസാണിത്.
കേസിൽ ആൻ്റണി രാജുവിനെതിരെ തെളിവുണ്ട്. ആൻ്റണി രാജുവിനെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്നും പൊലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സംസ്ഥാനം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.കുറ്റപത്രം റദ്ദാക്കിയാല്‍ അത് നീതിനിഷേധമാകും. ആന്റണി രാജുവിനെതിരായ ആരോപണം ഗുരുതരമാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
ആന്റണി രാജുവിന്റെ ഹര്‍ജി തള്ളണമെന്നും വിചാരണ അനുവദിക്കണമെന്നും സത്യവാങ്മൂലത്തിലുണ്ട്. ആന്റണി രാജു കുറ്റകൃത്യം ചെയ്തുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. കേസ് പരിഗണിക്കാനിരിക്കെയാണ് ആന്റണി രാജുവിനെതിരെ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
സത്യവാങ്മൂലം നല്‍കണമെന്ന് കോടതി കേരളത്തോട് നിര്‍ദേശിച്ചിരുന്നു. തനിക്കെതിരായ കേസില്‍ പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു ആന്റണി രാജു സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.