പാലക്കാട്: പട്ടാമ്പി കൊടുമുണ്ടയിൽ യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തിയ യുവാവും മരിച്ചു.
തൃത്താല ആലൂർ സ്വദേശി സന്തോഷാണ് മരിച്ചത്. യുവതിയെ ആക്രമിച്ച ശേഷം ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.പട്ടാമ്പി കൊടുമുണ്ട തീരദേശ റോഡില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. പട്ടിത്തറ പൂലേരി കാങ്കാത്ത് പടി ശിവൻ പ്രമ ദമ്പതികളുടെ മകൾ പ്രവിയയാണ് (32) മരിച്ചത്.
മകൻ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഗൗതം. ഞായറാഴ്ച രാവിലെ 8 ഓടെ പ്രവിയ സ്കൂട്ടിയിൽ അവർ ജോലി ചെയ്യുന്ന പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരും വഴി കൊടുമുണ്ട തീരദേശ റോട്ടിൽ വെച്ചാണ് സംഭവം.
കത്തി ഉപയോഗിച്ച് വയറിൽ കുത്തിയശേഷം കത്തിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.