പാലാ : ക്ഷേമപെൻഷൻ അവകാശമായി കാണാൻ ആകില്ലെന്നും സർക്കാരിന്റെ നയ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് അത് വിതരണം ചെയ്യുന്നതെന്നുമുള്ള സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകിയ മറുപടി ക്ഷേമപെൻഷൻ പദ്ധതിയിലെ ജനങ്ങളെ വെല്ലുവിളിക്കുന്നതാണെന്ന് എ കെ സി സി കാവുംകണ്ടം യൂണിറ്റ് അഭിപ്രായപ്പെട്ടു.
50 ലക്ഷത്തോളം ഉപഭോക്താക്കളുടെ ജീവനാംശമാണ് ക്ഷേമപെൻഷൻ. ഇത് ഔദാര്യമല്ല അവകാശമാണ്. വാർദ്ധക്യത്തിൽ എത്തിയവർക്ക് സർക്കാർ നൽകുന്ന സാമൂഹ്യ പരിരക്ഷയാണ് ക്ഷേമപെൻഷൻ. ഏതാനും മാസത്തെ ക്ഷേമപെൻഷൻകാരുടെ കുടിശ്ശിക തുക ഇതുവരെ ലഭിച്ചിട്ടില്ല.ഇതുമൂലം ലക്ഷക്കണക്കിന് ക്ഷേമ പെൻഷൻകാരുടെ ജീവിതം താറുമാറായി. ക്ഷേമപെൻഷൻ തുക യഥാസമയം ലഭ്യമാക്കുക, ക്ഷേമപെൻഷൻ തുക അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യുക. ക്ഷേമപെൻഷൻ ജനങ്ങളുടെ അവകാശമായി സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ യോഗം പാസാക്കിയ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
ജോജോ ജോസഫ് പടിഞ്ഞാറയിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാ. സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി. അഭിലാഷ് കോഴിക്കോട്ട്, ജോസ് കോഴിക്കോട്ട്, ബേബി തോട്ടാക്കുന്നേൽ, സാബു വാദ്യാനത്തിൽ, രാജു അറയ്ക്കകണ്ടത്തിൽ, ബിജു ഞള്ളായിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.