പാലാ കൊല്ലപ്പള്ളിയിൽ ചീട്ട് കളിക്കിടെ ഉണ്ടായ തർക്കത്തെ തുടർന്ന് കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

കോട്ടയം: പാലാ കൊല്ലപ്പള്ളിയിൽ ചീട്ടു കളിയെ തുടർന്നുണ്ടായ കത്തികുത്തിൽ യുവാവിന് ദാരുണാന്ത്യം.


കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസ് (26) ആണ്‌ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി കൊല്ലപ്പള്ളി മങ്കര ഭാഗത്ത് ബന്ധുവിന്റെ വീട്ടിലെ സ്വകാര്യ ചടങ്ങിനെത്തിയ ലിബിനും സുഹൃത്തുക്കളും പാലാ സ്വദേശിയും നിരന്തര കുറ്റവാളിയുമായ മറ്റൊരു വ്യക്തിയുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് പ്രതി എന്ന് സംശയിക്കുന്ന ആ വ്യക്തി ക
ത്രിക ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. 

ഏതാനും  നാളുകൾക്കു മുൻപ് പാലായിൽ മറ്റൊരു ക്രിമിനലിനെ ആക്രമിച്ച കേസിലും ലിബിനെ കൊലപ്പെടുത്തിയ പ്രതി  അറസ്റ്റിലായിരുന്നു. സംഭവത്തെ തുടർന്ന് പാലാ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. 

മൃതദേഹം പാലായിലെ സ്വകാര്യ  ആശുപത്രിയിൽ സൂക്ഷിചിരിക്കുന്നതായും പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകുമെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. 

അതേ സമയം കൊലപാതകത്തിൽ പ്രതിയായ യുവാവിന്റെ അറസ്റ്റ് പോലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. വൈകാതെ പ്രതി പിടിയിലാകുമെന്നും സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !