കണ്ണൂര്‍: പാനൂരില്‍ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി. സ്ഫോടനം നടന്ന വീടിന് സമീപത്ത് നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്.
ഏഴ് ബോംബുകളാണ് വീടിന്റെ പരിസര പ്രദേശത്ത് നിന്ന് കണ്ടെടുത്തത്. പ്രതിയുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് ബോംബ് ശേഖരം കണ്ടെത്തിയത്. ബോംബ് സ്ക്വാഡ് പ്രദേശത്ത് പരിശോധന നടത്തിവരികയാണ്.ദിവസങ്ങള്‍ മുമ്പ് തന്നെ പ്രതികള്‍ ബോംബ് നിര്‍മാണം തുടങ്ങിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെടുത്തത്. കുപ്പിച്ചില്ലുകള്‍, വെടിമരുന്ന് എന്നിവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിനീഷ് എന്നയാളാണ് ബോംബ് നിര്‍മാണത്തിന്റെ മുഖ്യസൂത്രധാരനെന്ന് പൊലീസ് പറഞ്ഞു.
ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് സിപിഎം പ്രവര്‍ത്തരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ഫോടനം നടക്കുമ്പോള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരാണ് പിടിയിലായത്. പ്രതികള്‍ നേരത്തെയും രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരാണെന്ന് പൊലീസ് അറിയിച്ചു.ആകെ പത്തോളം പേരാണ് ബോംബ് നിര്മിക്കാനെത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍. ഇതില്‍ എട്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.