അർജുൻ ✍️
തൃശൂർ :അല്ലങ്കിലും പൂരം കഴിഞ്ഞേ തൃശൂര് കാർക്ക് എന്തുമുള്ളു..ഇത്തവണത്തെ പൂരത്തിന് മുൻപും പൂരത്തിനും കടുത്ത നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ച് കുളം കലക്കാൻ വന്നവർതന്നെ മുൻ കാലങ്ങളിലും ഇതേ തോന്ന്യവാസങ്ങൾക്ക് ശ്രമിച്ചവരാണ് എന്നതാണ് വസ്തുത..
തൃശൂർ പൂരത്തിന്റെ വികാരം അറിയണമെങ്കിൽ തൃശൂർക്കാരൻ തന്നെയാവണം, അല്ലങ്കിൽ നല്ലൊരു ഭക്തനാവണം..ഇത് രണ്ടുമല്ലാത്തവർക്ക് കുടമാറ്റത്തിലെ രാം ലല്ല കണ്ട് മതേതര കുരുപൊട്ടി ഗൂഢാലോചന ചിന്തിച്ച് അന്തിക്ക് തേക്കിൻ കാട് മൈതാനിയിൽ നക്ഷത്രമെണ്ണി കിടക്കാം..ഇപ്പോഴിതാ പൂരം അലങ്കോലമാക്കൻ ശ്രമിച്ചവരെ വിടാതെ പിടിച്ചിരിക്കുകയാണ് തൃശൂർ കാരനും ബിജെപി സംസ്ഥാന വൈസ്പ്രെസിഡന്റുമായ അഡ്വ;ബി ഗോപാലകൃഷ്ണൻ..
പൂരത്തിന് നിയത്രണങ്ങൾ അടിച്ചേൽപ്പിച്ച് പൂര പ്രേമികളെയും തൃശൂര് കാരേയും ആവോളം ബുദ്ധിമുട്ടിച്ച തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് അവശ്യപ്പെട്ടു കേരള ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അഡ്വ.ബി ഗോപാലകൃഷ്ണൻ എന്ന തൃശൂര് കാരുടെ സ്വന്തം ഗോപുവേട്ടൻ..
കമ്മീഷണർ ഒരു ടൂൾ മാത്രമാണെന്നും അദ്ദേഹത്തെ പൂരം കലക്കാൻ പ്രേരിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്തതിന് പിന്നിൽ മറ്റൊരു അദൃശ്യ ശക്തിയുണ്ടെന്നും ആ അദൃശ്യ ശക്തിയെ കണ്ടെത്തുക എന്നത് ഗവണ്മെന്റ് അന്വേഷണം കൊണ്ട് പര്യാപത മല്ലന്നും ബി ഗോപലകൃഷ്ണൻ നൽകിയ പരാതിയിൽ പറയുന്നു.
കമ്മീഷണർക്ക് എതിരെ നിയമ നടപടി സ്വീകരികച്ച് അദ്ദേഹത്തിന് നിർദ്ദേശം നൽകിയും സമ്മർദ്ദപ്പെടുത്തിയും പിന്നിൽ നിന്ന് നിയന്ത്രിച്ചവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരേണ്ടതുണ്ട്.
ആ അന്വേഷണം ഗവണ്മെന്റ് തലത്തിൽ നടത്തിയാൽ കുറ്റവാളികളെയും ഗൂഢാലോചനക്കാരെയും നിയമത്തിനു മുൻപിൽ കൊണ്ടുവരാനാവില്ലന്നും അതിനാൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പൂരം കലക്കാൻ ക്വട്ടേഷൻ എടുത്ത കമീഷണർക്ക് എതിരെ എഫ്ഐആർ ഇട്ട് നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് അഡ്വ ബി ഗോപാല കൃഷ്ണൻ ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തിരിക്കുന്നത്..തൃശൂര് കാരുടെ പൂരമെന്ന വികാരത്തെ അടിച്ചമർത്താൻ നടന്ന ശ്രമങ്ങളെ രാത്രിക്ക് രാത്രികൊണ്ട് പൊളിച്ചടുക്കി കയ്യടി നേടിയ തൃശൂർ ലോക്സഭ സ്ഥാനാർഥി സുരേഷ് ഗോപിയും. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ ബി ഗോപാലകൃഷ്‍ണനും മുൻപിൽ രാത്രിയിൽ കൂർക്കം വലിച്ചുറങ്ങി രാവിലെ ചാനലുകൾക്ക് മുൻപിൽ അധര വ്യായാമം നടത്തിയ കിങ്ങിണി കുട്ടന്മാർ ഒന്നുമല്ലെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു..
അല്ലങ്കിലും ചെന്ന് വാങ്ങില്ല... കൊണ്ടുചെന്ന് കൊടുക്കില്ല... കൊണ്ടുവന്നാൽ വിടില്ല.. അതാണ് ഗോപാലകൃഷ്ണൻ വക്കീലിന്റെ ലൈൻ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.