മാധ്യമ പ്രവർത്തകർക്കെതിരായ ഭീഷണികൾ മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്നു/ സീറോ മലബാർ സഭാ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി

വസ്തുനിഷ്ഠമായി വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ കേരളത്തിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ  ടോം കുര്യാക്കോസിനും കുടുംബത്തിനും എതിരെ വന്ന ഭീഷണി സന്ദേശം കേരളത്തിലെ മാധ്യമസ്വാതന്ത്ര്യനെതിരെ വരുന്ന പ്രധാനപ്പെട്ട  ഭീഷണിയാണ്.

ഇത്തരം ഭീഷണികൾ മാധ്യമ പ്രവർത്തകരുടെ ആത്മവിശ്വാസം കെടുത്തുന്നതാണ്.ഈ പൊതു തെരെഞ്ഞുടുപ്പ് കാലത്ത്  മാധ്യമപ്രവർത്തകരുടെയോ മാധ്യമ സ്ഥാപനങ്ങളുടെയോ സ്വത്ത് നാശവും,ആത്മവീര്യനഷ്ടവും സംസ്ഥാനത്ത് അസ്വസ്ഥത സൃഷ്ടിക്കുമെന്നത് തീർച്ചയാണ്.

മാധ്യമപ്രവർത്തകർ നിരന്തരം പീഡനങ്ങളും ഭീഷണികളും നേരിടുന്നു എന്നത് സങ്കടകരമായ വിരോധാഭാസമാണ്. ചില മാധ്യമപ്രവർത്തകർ നിരന്തരം പീഡനത്തിന് വിധേയരാകുന്നുവെന്ന് മാത്രമല്ല, സമൂഹത്തിലെ ദുർബ്ബലർക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടി വാദിക്കുന്നവരോ ആയ മാധ്യമപ്രവർത്തകരെയാണ് ചിലർ ലക്ഷ്യമിടുന്നത്.

'മാധ്യമ പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയമോ സാമ്പത്തികമോ നിയമപരമോ സാമൂഹികപരമോ ആയ ഇടപെടലുകളില്ലാതെയും, ശാരീരികവും മാനസികവുമായ സുരക്ഷിതത്വത്തിന് ഭീഷണികളില്ലാതെയും ഒറ്റയ്ക്കോ കൂട്ടായോ പൊതുതാല്‍പ്പര്യത്തില്‍ വാര്‍ത്തകള്‍ തിരഞ്ഞെടുക്കുന്നതിനും നിര്‍മ്മിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള മാധ്യമപ്രവര്‍ത്തകരുടെ  കഴിവിനെയാണ് മാധ്യമ സ്വാതന്ത്ര്യം' എന്ന് പറയുന്നത്.

മാധ്യമപ്രവര്‍ത്തകര്‍ കൊലചെയ്യപ്പെടുന്നതും ജയിലിലടയ്ക്കപ്പെടുകയും ഭീഷണിക്ക് വിധേയമായി ജോലി ചെയ്യുന്ന ചെയ്യുന്ന ഒരു അന്തരീക്ഷത്തില്‍ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്കിടയിൽ രൂപപ്പെട്ടിരിക്കുന്ന 'ഭയ'ത്തെക്കൂടി നാം മനസിലാക്കേണ്ടതും കണക്കിലെടുക്കേണ്ടതുമാണ്.മാധ്യമപ്രവർത്തകർ പീഡിപ്പിക്കപ്പെടുകയും ടാർഗെറ്റുചെയ്യപ്പെടുകയും വിമർശനത്തിന് നിയമപരമായ ആരോപണങ്ങൾ നേരിടുകയും ചെയ്യുന്നതിനാൽ മാധ്യമ സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്നു.

മാധ്യമപ്രവർത്തകർക്ക് നേരെയുള്ള  ഭീഷണിയും അറസ്റ്റും മാത്രമല്ല, സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങൾക്ക് നേരെയുള്ള  റെയ്ഡുകളും അപകീർത്തികളും ഉൾപ്പെടുന്ന ഭീഷണിയുടെ അന്തരീക്ഷം നിലനിൽക്കുന്നിടത്തോളം, ഫോർത്ത് എസ്റ്റേറ്റ് ദുരിതം അനുഭവിച്ചുകൊണ്ടേയിരിക്കും.

സ്വതന്ത്ര മാധ്യമ പ്രവർത്തനങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിതാന്ത ജാഗ്രത ആവശ്യമാണ്.സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉൾക്കൊള്ളുന്ന അച്ചടി-ദൃശ്യ-മാധ്യമ സ്വാതന്ത്ര്യത്തിൻ്റെ മൗലികാവകാശം സംരക്ഷിക്കാൻ സർക്കാരുകൾ തയ്യറാകണമെന്ന് സീറോ മലബാർ സഭാ അൽമായ ഫോറം ആവശ്യപ്പെടുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !