ന്യൂഡൽഹി: പതഞ്ജലിയുടെ വ്യാജ പരസ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി.
കോടതിയലക്ഷ്യക്കേസിൽ നേരിട്ട് ഹാജരായ പതഞ്ജലി ആയുർവേദയുടെ സഹസ്ഥാപകൻ ബാബ രാംദേവ്, മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണ എന്നിവർ നൽകിയ മാപ്പപേക്ഷ അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.നിരുപാധികം നേരിട്ട് മാപ്പുപറയാൻ ബാബ രാംദേവിനെ അനുവദിക്കണമെന്ന അഭിഭാഷകന്റെ ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്.
ഹൃദയത്തിൽ നിന്നുള്ള ക്ഷമായാചനയല്ലെന്ന നിരീക്ഷണത്തോടെയാണ്, ഇരുവരും സമർപ്പിച്ച സത്യവാങ്‌മൂലം അംഗീകരിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചത്.
പരസ്യങ്ങൾ ആവർത്തിക്കില്ലെന്ന ഉറപ്പു ലംഘിച്ചതിനെതിരായ കോടതിയലക്ഷ്യക്കേസിലാണ് ഇരുവരും സത്യവാങ്മൂലം നൽകിയത്.
പതഞ്ജലിയുമായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കൈകോർത്ത് പ്രവർത്തിക്കുന്നെന്നും സുപ്രീം കോടതി കുറ്റപ്പെടുത്തി.
പതഞ്‌ജലി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകുമ്പോഴും കേന്ദ്ര സർക്കാർ കാഴ്ചക്കാരായി കണ്ണടച്ചിരുന്നത് ആശ്ചര്യപ്പെടുത്തുന്നതായി കോടതി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.