പാറമടയിൽ സ്ഫോടക വസ്തുക്കൾ എത്തിച്ചു നല്‍കിയ ആള്‍ അറസ്റ്റിൽ.

കുറവിലങ്ങാട് : പാറമടയിൽ നിന്നും സ്ഫോടകവസ്തുക്കൾ കണ്ടെടുത്ത  കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

ഇടുക്കി മണക്കാട് അരീക്കുഴ ഭാഗത്ത്  ഒലിക്കുന്നേൽ വീട്ടിൽ ബാബു കുര്യാക്കോസ് (44) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കുറവിലങ്ങാട് കുടുക്കമറ്റം കരോട്ടും ഭാഗത്ത് പ്രവർത്തിക്കുന്ന പാറമടയിൽ ഉപയോഗിക്കുന്നതിനുവേണ്ടി അനധികൃതമായി സ്ഫോടകവസ്തുക്കൾ എത്തിച്ചു നല്‍കുകയായിരുന്നു. 

കഴിഞ്ഞദിവസം പാറമട കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച 84 ജലാറ്റിൻ സ്റ്റിക്കുകളും 50 ഡിറ്റനേറ്ററുകളും പോലീസ് പിടികൂടിയത്. 

ഇത്തരത്തിൽ ജലാസ്റ്റിക്കുകളും, ലിറ്ററുകളും പാറമടയില്‍ എത്തിച്ചു നൽകിയിരുന്നത് ബാബു കുര്യാക്കോസ് ആണെന്ന് കണ്ടെത്തുകയും തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്.ഓ നോബിള്‍ , എസ്.ഐ സുമിത എസ്.എൻ, സി.പി.ഓ  റോയി വർഗീസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി. ഇതിനെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !