അയർലണ്ടിൽ വിസ വാഗ്ദാനം ചെയ്ത് തട്ടിയത് 6 കോടിയിൽ അധികം രൂപ.. സൂരജ് മുരളീധരൻ നാളെ കൊച്ചിയിൽ കീഴടങ്ങുമെന്ന് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തൽ.. ഫലം കണ്ടത് ഡെയ്ലിമലയാളി ന്യൂസിന്റെ ഇടപെടൽ

ഡബ്ലിൻ :അയർലണ്ടിലേക്ക് വിസതരപ്പെടുത്തി നൽകാമെന്ന് പറഞ്ഞു 350 ൽ അധികം യുവാക്കളെയും യുവതികളെയും വഞ്ചിച്ച കൊടുങ്ങല്ലൂർ സ്വദേശി സൂരജ് മുരളീധരൻ നാളെ കൊച്ചി പോലീസ് കമ്മീഷണറുടെ ഓഫീസിൽ കീഴടങ്ങുമെന്ന് സൂചന.

കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ അയർലണ്ടിലേക്കും മറ്റു രാജ്യങ്ങളിലേക്കും കെയർടെക്കർ ജോലിയും വിസയും വാഗ്ദാനം ചെയ്ത് നൂറുകണക്കിന് ആളുകളുടെ ലക്ഷങ്ങൾ തട്ടിയെടുത്ത വ്യക്തികളെ സംബന്ധിച്ച് ഡെയിലി മലയാളി ന്യൂസ്‌ വാർത്ത നൽകുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തിൽ വാർത്ത ശ്രദ്ധയിൽ പ്പെട്ട നിരവധി ഉദ്യോഗാർഥികൾ തട്ടിപ്പിന് ഇരയായതായും തെളിവുകളുടെ അടിസ്ഥാനത്തിൽ ഡെയ്ലി മലയാളി ന്യൂസിനെ സമീപിച്ചിരുന്നു ഇതിൽ സൂരജ് മുരളീധരൻ നേതൃത്വം കൊടുത്ത തട്ടിപ്പിന് ഇരയായ എഴോളം പേർ ഡെയ്ലി മലയാളി ന്യൂസിനോട് വിശദാംശങ്ങൾ പങ്കുവെക്കുകയും തങ്ങൾക്ക് നഷ്ടപെട്ട തുകയെ കുറിച്ചും വെളിപ്പെടുത്തിയിരുന്നു. 

തട്ടിപ്പിന് ഇരയായ ആളുകളുമായുള്ള കൂടികാഴ്ച്ച നാളെ എറണാകുളത്തു നടക്കാനിരിക്കെയാണ് 6 കോടിയോളം രൂപ തട്ടിയെടുത്ത സൂരജിന്റെ വെളിപ്പെടുത്തൽ. 

തട്ടിപ്പിന് ഇരയായ ആളുകൾ നിയമ നടപടിയിലേക്ക് കടക്കുമെന്ന സാഹചര്യം ഉണ്ടായപ്പോളാണ് സോഷ്യൽ മീഡിയയിലൂടെ സൂരജിന്റെ നാടകീയ രംഗങ്ങൾ.നൂറു കണക്കിന് ആളുകൾ പറ്റിക്കപ്പെട്ട സംഭവത്തിൽ ഡെയ്ലി മലയാളി ന്യൂസ്‌ സെൻട്രൽ ഹോം മിനിസ്റ്ററിയെയും വിദേശ കാര്യ മന്ത്രാലയത്തെയും വിഷയങ്ങൾ ധരിപ്പിച്ചു വരുന്നതിനിടെയാണ് അയർലൻഡിൽ നിന്ന് നാട്ടിലെത്തി കീഴടങ്ങുമെന്ന് എജന്റിന്റെ വെളിപ്പെടുത്തൽ. 

സംഭവത്തിൽ അയർലണ്ട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മലയാള വർത്താ മാധ്യമ പ്രവർത്തകനും പങ്കുള്ളതായി സംശയിക്കുന്നു. സൂരജ് അടക്കമുള്ള തട്ടിപ്പുകാരെ വെള്ളപൂശി നിരപരാധികൾ എന്ന് ചിത്രീകരിച്ചുകൊണ്ട് അയർലണ്ട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മാധ്യമം രംഗത്തെത്തിയിരുന്നു. ഇതേ മാധ്യമ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന നിരവധി യുവാക്കളെയും യുവതികളെയും ശമ്പളമൊ ആനുകൂല്യമോ നൽകാതെ മലയാളി മാധ്യമ പ്രവർത്തകൻ വഞ്ചിച്ചതായും വനിത ഉൾപ്പെടെയുള്ളവർ ഡെയ്ലി മലയാളി ന്യൂസിനോട്‌ പറയുകയും തെളിവുകൾ നൽകുകയും ചെയ്തിരുന്നു.

കീഴടങ്ങാൻ തയ്യാർ എടുത്താലും അയർലൻണ്ടിലേക്ക് നടക്കുന്ന കോടികൾ മറിയുന്ന റിക്രൂട്ട് മെന്റ് തട്ടിപ്പിന് തെളിവുകളുടെ അടിസ്ഥാനത്തിൽ ഡെയ്ലി മലയാളി ന്യൂസ്‌ നിയമ നടപടി സ്വീകരിക്കുക തന്നെ ചെയ്യും. 

ഇറകൾക്കൊപ്പം നിയമ പോരാത്തതിന് നിലവിലെ സാഹചര്യത്തിൽ നിങ്ങൾക്കും പങ്കാളികളാകാം.. തട്ടിപ്പിന് ഇരയായവർ ഉണ്ടെങ്കിൽ ഡെയ്ലി മലയാളി ന്യൂസുമായി ബന്ധപ്പെടാമെന്നും നിയമ സഹായം ഞങ്ങൾ ഉറപ്പ് നൽകുമെന്നും അറിയിക്കുന്നു. 

അതേ സമയം തട്ടിപ്പിൽ പങ്കാളിയായ സുഹൃത്തുക്കൾ നിർപരാധികൾ ആണെന്നും താൻ മാത്രമാണ് വഞ്ചനയ്ക്ക് നേതൃത്വം നൽകിയതെന്നും. 

സൂരജ് പറയുന്നു പണം നൽകി വഞ്ചിതരായവർ ഭീഷണിപ്പെടുത്തുന്നതായും കുടുംമ്പം ഉൾപ്പെടെയുള്ളവരെ സമൂഹ മാധ്യമത്തിലൂയിടെ തേജോവധം ചെയ്യുന്നതായും സൂരജ് പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !