അയർലണ്ട് : വി.ഗീവർഗ്ഗീസ് സഹാദായുടെ നാമധേയത്താൽ അനുഗ്രഹീതമായ കൗണ്ടി മീത്തിലെ സെന്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോൿസ് ദേവാലയത്തിൽ വി.ഗീവർഗ്ഗീസ് സഹാദയുടെ ഓർമ്മപ്പെരുന്നാൾ 2024 /ഏപ്രിൽ 26,27, തിയ്യതികളിൽ ഭക്തി ആദരപൂർവ്വം കൊണ്ടാടപ്പെടുന്നു.
ഏപ്രിൽ 26 വെള്ളിയാഴ്ച വൈകിട്ട് 6:30 ന് സന്ധ്യനമസ്കാരം, തുടർന്ന് വചനശൂശ്രൂ ഷയും, ഭക്തി നിർഭരമായ റാസയും നടത്തപെടുന്നു.ഏപ്രിൽ 27 ശനിയാഴ്ച രാവിലെ 9:00 am മണിക്ക് പ്രഭാതനമസ്കാരത്തോടുകൂടി , യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന്റെ സെക്രട്ടറി റവ. ഫാ. വർഗീസ് ടി. മാത്യു അച്ഛന്റെ മുഖ്യകാർമ്മികത്ത്വത്തിൽ വി. മൂന്നിമ്മേൽ കുർബാനയും,-
തുടർന്ന് ഭക്തിനിർഭരമായ പ്രദക്ഷിണം , ലേലം, ആശിർവാദം, വെച്ചൂട്ട് എന്നിവ നടത്തപെടുന്നു. പെരുന്നാൾ ശൂശ്രൂഷകളിളും അനുബന്ധ ചടങ്ങുകളിലും ഭക്തിയാദരപൂർവ്വം നേർച്ച കാഴ്ചകളോടെ വന്ന് സംബന്ധിപ്പാനും വിശുദ്ധന്റെ അനുഗ്രഹം പ്രാപിപാനും അയർലണ്ടിലെയും നോർത്തേൺ അയർലണ്ടിലെയും മുഴുവൻ വിശ്വാസികളെയും കർത്ത്വനാമത്തിൽ ദേവാലയത്തിലേക്കു സ്വാഗതം ചെയ്യുന്നു.
Venue:
Julianstown,
Co. Meath A92VR02
കൂടുതൽ വിവരങ്ങൾക്ക് :
Rev. Fr.ഏൽദോസ് ബാബു - വികാരി
ജോബോയ് കുര്യാക്കോസ് - ട്രസ്റ്റീ
റെൻസി രാജൻ - സെക്രട്ടറി
☎️: 0894997196
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.