കോട്ടയം : പണം പലിശയ്ക്ക് നൽകി പലിശ നൽകാത്തതിന്റെ പേരിൽ ഗൃഹനാഥനെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതികൾക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി.
വെള്ളൂർ കരിപ്പാടം ഭാഗത്ത് ഇടപറുതിയിൽ വീട്ടിൽ മുർത്തസാ അലി റഷീദ്, വൈക്കം ശാരദാമഠം സപ്തസ്വര നിവാസ് വീട്ടിൽ ധനുഷ് ഡാർവിൻ, വെള്ളൂർ കരിപ്പാടം ഭാഗത്ത് ഇടപറുതിയിൽ വീട്ടിൽ റയീസ് അലി റഷീദ്, ഗാന്ധിനഗർ തടത്തിൽ വീട്ടിൽ ബിനുമോൻ. വി ,തലയോലപ്പറമ്പ് കരിപ്പാടം ഭാഗത്ത് തുമ്പയിൽ വീട്ടിൽ ഷബീർ ബേയിലർ , തലയോലപ്പറമ്പ് മറവന്തുരുത്ത് ഭാഗത്ത് 12ൽ വീട്ടിൽ അഭയൻ എന്നിവർ പാമ്പാടി പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 210/2024 പ്രകാരം രജിസ്റ്റർ ചെയ്ത കൂരോപ്പടയിലെ ഗൃഹനാഥന് ഇവർ പലിശയ്ക്ക് പണം കടം നൽകുകയും,
തുടർന്ന് പലിശ നൽകാത്തതിന്റെ പേരിൽ ഗൃഹനാഥന്റെ വീട്ടിൽ കയറി ഗൃഹനാഥനെ ആക്രമിക്കുകയും ചെയ്ത കേസുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്നവരാണ്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിച്ചാൽ ഉടൻ തന്നെ പോലീസിനെ താഴെപ്പറയുന്ന നമ്പരിൽ അറിയിക്കാവുന്നതാണ്.
ഇതുകൂടാതെ ഇവരുടെ പക്കൽ വാഹനങ്ങൾ പണയം വയ്ക്കുകയോ, മുദ്രപത്രങ്ങൾ ഒപ്പുവച്ച് കൊടുക്കുകയോ, ചെക്ക് ഒപ്പിട്ടു കൊടുക്കുകയോ ചെയ്തിട്ടുള്ളതുമായ ആളുകൾ താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.
ഡിവൈഎസ്പി കാഞ്ഞിരപ്പള്ളി : 9497990052.
എസ്.എച്ച്.ഓ പാമ്പാടി പോലീസ് സ്റ്റേഷൻ : 9497987079.
എസ്.ഐ പാമ്പാടി പോലീസ് സ്റ്റേഷൻ : 9497980340
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.