കോൺഗ്രസ് പാർട്ടി മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ നേതാവിന് യൂത്ത് കോൺഗ്രസ്സ് നേതാവിന്റെ മർദ്ദനം

ആലപ്പുഴ: കോൺഗ്രസ് കുമാരപുരം വടക്ക് മണ്ഡലം പ്രസിഡന്റും ഗ്രാമപ്പഞ്ചായത്തംഗവുമായ കെ. സുധീറിനെ കസേരകൊണ്ട് അടിച്ചുവീഴ്ത്തിയ സംഭവത്തിൽ ഉൾപ്പെട്ട യൂത്ത്‌കോൺഗ്രസ് ജില്ലാ സെക്രട്ടറി ശ്രീക്കുട്ടൻ കുമാരപുരത്തിനെതിരേ പാർട്ടി നടപടി.

ശ്രീക്കുട്ടനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന്‌ സസ്‌പെൻഡ് ചെയ്തതായി ഡി.സി.സി. പ്രസിഡന്റ് ബി. ബാബുപ്രസാദ് അറിയിച്ചു. ഗുരുതരമായ അച്ചടക്കലംഘനത്തിനാണ് നടപടിയെന്നും പ്രസ്താവന തുടരുന്നു.

കുമാരപുരം ഇരുപതാം നമ്പർ ബൂത്തുപ്രസിഡന്റായിരുന്ന ശ്രീക്കുട്ടനെ കഴിഞ്ഞ ദിവസം ചുമതലയിൽനിന്ന്‌ ഒഴിവാക്കി അഖില എന്ന പ്രവർത്തകയ്ക്കു ചുമതല നൽകിയിരുന്നു. 

ഇതുസംബന്ധിച്ച തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. സുധീറിന്റെ കൈക്ക്‌ പൊട്ടലുണ്ട്. ശ്രീക്കുട്ടൻ, കോൺഗ്രസ് പ്രവർത്തകരായ രഞ്ജിത്ത്, സജിത്ത് എന്നിവർക്കെതിരേ ഇതുമായി ബന്ധപ്പെട്ട് ഹരിപ്പാട് പോലീസ് കേസെടുത്തിരുന്നു.

ആദ്യം ശ്രീക്കുട്ടൻ ഫോൺവിളിച്ച് അസഭ്യംപറഞ്ഞതോടെ സുധീർ ഫോൺ വെച്ചു. പിന്നാലെ വീട്ടിലെത്തി ശ്രീക്കുട്ടനും സജിത്തും ചേർന്ന് സിറ്റൗട്ടിൽക്കിടന്ന തടിക്കസേരയെടുത്ത് തന്നെ അടിക്കുകയായിരുന്നെന്ന് സുധീർ പോലീസിനു നൽകിയ മൊഴിയിൽ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !