പുതിയ കുടിയേറ്റ നയത്തിനെതിരെ മൈഗ്രന്റ്‌സ് അറ്റ് വര്‍ക്ക് കോടതിയിലേക്ക്.

യുകെ:കുടിയേറ്റ തൊഴിലാളികളെ പിന്തുണയ്ക്കുന്ന മൈഗ്രന്റ്‌സ് അറ്റ് വര്‍ക്ക് എന്ന സംഘടന ബ്രിട്ടീഷ് സര്‍ക്കാരിന്റെ പുതിയ കുടിയേറ്റ നയത്തിനെതിരെ കോടതിയിലേക്ക്.

കെയര്‍ വര്‍ക്കര്‍മാര്‍ കുട്ടികളെയും  പങ്കാളികളെയും ബ്രിട്ടനിലേക്ക് കൊണ്ടു വരുന്നത് തടയുന്ന നടപടിക്കെതിരെയാണ് സംഘടന കോടതിയെ സമീപിച്ചിരിക്കുന്നത്. കുടുംബങ്ങളെ പിളര്‍ക്കുന്ന സമീപനമാണ് സര്‍ക്കാരിന്റെതെന്ന് അവര്‍ അവാദിക്കുന്നു. 

ഒന്നുകില്‍ കുടുംബത്തിനും കുട്ടികള്‍ക്കും ഒപ്പം ജീവിക്കാം, അല്ലെങ്കില്‍ യു കെയില്‍ സോഷ്യല്‍ കെയര്‍ വര്‍ക്കാറായി ജീവിക്കാം എന്ന അവസ്ഥയിലാണ് അവരെന്ന് സംഘടന പറയുന്നു. രണ്ടും കൂടി ഒരുമിച്ച് കൊണ്ടു പോകാനാകാത്ത അവസ്ഥ.

പ്രായമേറിയവരെ ശുശ്രൂഷിക്കുന്ന സോഷ്യല്‍ കെയര്‍ മേഖലയില്‍ 10 ശതമാനത്തോളമ ഒഴിവുണ്ടായിരുന്ന സമയത്ത്, കഴിഞ്ഞ മാസമായിരുന്നു സര്‍ക്കാര്‍ ഇത്തരത്തിലൊരു വിവാദ നയം കൊണ്ടു വന്നത്. കുടിയേറ്റം കുറയ്ക്കുന്നതിനും അതിനൊപ്പം സോഷ്യല്‍ കെയര്‍ മേഖലയിലെ ദുരുപയോഗങ്ങള്‍ കുറയ്ക്കുന്നതിനുമാണ് പുതിയ നയമ എന്നായിരുന്നു ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി അന്ന് പറഞ്ഞത്. 

അടുത്ത 11 വര്‍ഷക്കാലത്തില്‍ ബ്രിട്ടനില്‍ ആകെ 2,36,000 ഓളം പൂര്‍ണ്ണ സമായ കെയര്‍ ജീവനക്കാരെ ആവശ്യമായി വരും എന്ന് മൈഗ്രേഷന്‍ അഡ്വൈസറി കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്ത പാശ്ചാത്തലത്തില്‍ കൂടിയായിരുന്നു സര്‍ക്കാരിന്റെ നയം മാറ്റം.

ജനപ്രതിനിധി സഭയിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയിലേക്ക് കഴിഞ്ഞ മാസം വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത് കെയര്‍ മേഖലയില്‍ 1,52,000 ഒഴിവുകള്‍ ഉണ്ടെന്നാണ്. അതായത്, ഒഴിവുകളുടെ നിരക്ക് മൊത്തം ജീവനാകകാരുടെ 9.9 ശതമാാനം എന്നര്‍ത്ഥം. സോഷ്യല്‍ കെയര്‍  ജീവനക്കാരുടെ കടുത്ത ക്ഷാമം നിലനില്‍ക്കുന്ന സമയത്താണ് നയം മാറ്റം ഉണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ലിംഗഭേദം, വംശം തുടങ്ങി നിരവധി ഘടകങ്ങളില്‍ വിവേചനം കാണിക്കുന്ന നയമാാണിത് എന്ന് ചൂണ്ടിക്കാട്ടിയാണ് നിയമനടപടി. അതോടൊപ്പം പൊതുമേഖലയിലെ സമത്വം എന്ന ഘടകത്തെയും പുതിയ നയം ലംഘിക്കുന്നതയി പരാതിക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

ഒരു കെയര്‍ മേഖലാ ജീവനക്കാരന്റെ ആവശ്യങ്ങള്‍ എന്തെല്ലാം എന്ന് അറിയുന്നതില്‍ ഹോം സേക്രട്ടറി പരാജയപ്പെട്ടതാായും പരാതിയില്‍ ചൂണ്ടി കാണിക്കുന്നു. ഹോം വകുപ്പിന്റെ പുതിയ നയം, സോഷ്യല്‍ കെയര്‍ മേഖലയിലെ തൊഴിലാളി ക്ഷാമം കൂടുതല്‍ രൂക്ഷമാക്കുമെന്ന് മൈഗ്രന്റ്‌സ് അറ്റ് വര്‍ക്ക് ചീഫ് എക്സിക്യൂട്ടീവ് ആകെ അചി പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !