ന്യൂഡല്‍ഹി : രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മണ്ഡലമാണ് അമേഠി.
നെഹ്റു കുടുംബത്തിന്റെ കുത്തകയായിരുന്ന അമേഠിയില്‍ ആരാകും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുകയെന്ന അഭ്യൂഹം നിലനില്‍ക്കെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര മത്സരിക്കാനെത്തുമെന്ന് സൂചന.
മത്സരിക്കാന്‍ റോബര്‍ട്ട് വാദ്ര താല്‍പര്യമറിയിച്ചതായാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും ലഭിക്കുന്ന വിവരം.അമേഠിയിലെ ജനം തന്നെ പ്രതീക്ഷിക്കുന്നുവെന്നും സിറ്റിംഗ് എംപി സ്മ്യതി ഇറാനിയുടെ ഭരണത്തില്‍ അമേഠി വീര്‍പ്പുമുട്ടുകയാണെന്നും റോബര്‍ട്ട് വാദ്ര വാര്‍ത്താ ഏജന്‍സിയോടും പ്രതികരിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ പ്രഥമ പരിഗണന അമേഠിക്കായിരിക്കുമെന്നും സിറ്റിംഗ് എംപിയെ ജനം മടുത്തെന്നും റോബര്‍ട്ട് വാദ്ര പറഞ്ഞു.
അമേഠിയില്‍ കൂടി രാഹുല്‍ ഗാന്ധി മത്സരിക്കുമോയെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് റോബര്‍ട്ട് വാദ്രയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.