അരീക്കര കെ സി വൈ എൽ സംഘടിപ്പിക്കുന്ന രണ്ടാമത് കോട്ടയം അതിരൂപത തല ഫുട്ബാൾ ടൂർണമെന്റ് ആരംഭിച്ചു

കോട്ടയം :അരീക്കര കെ സി വൈ എൽ സംഘടിപ്പിക്കുന്ന രണ്ടാമത് കോട്ടയം അതിരൂപത തല ഫുട്ബാൾ ടൂർണമെന്റ് താടിക്കാരൻ എന്നറിയപ്പെടുന്ന പ്രശസ്ത ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസർ മാർക്ക്‌ ആന്റണി ഉദ്‌ഘാടനം ചെയ്തു.

കെ സി വൈ എൽ ചാപ്ലയിൻ ഫാ സ്റ്റാനി ഇടത്തിപറമ്പിൽ അമുഖസന്ദേശം നൽകി.അരീക്കര കെ സി വൈ എൽ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ യോഗത്തിന് അധ്യക്ഷത വഹിച്ചു.  

വെളിയനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സജേഷ് ശശി മുഖ്യപ്രഭാഷണം നടത്തി. കെ സി വൈ എൽ അതിരൂപത വൈസ് പ്രസിഡന്റ്‌ നിതിൻ ജോസ്, പരിപാടിയുടെ ഗ്രാൻഡ് സ്പോൺസർ സനോജ് അമ്മായികുന്നേൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

അരീക്കര കെ സി വൈ എൽ സെക്രട്ടറി അനുമോൾ സാജു സ്വാഗത വും, ഫുട്ബാൾ ടൂർണമെന്റ് കൺവീനർ മനു വെട്ടിക്കൽ  യോഗത്തിന് നന്ദിയും അറിയിച്ചു.കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കോട്ടയം അതിരൂപതയിൽ പെട്ട 24 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.

ഫുട്ബാൾ ടൂർണമെന്റ് സെമി ഫൈനൽ,ഫൈനൽ മത്സരങ്ങൾ ഞായറാഴ്ച വൈകുന്നേരം അരീക്കര സെന്റ് റോക്കീസ് സ്കൂൾ ഗ്രൗണ്ടിൽ വൈകുന്നേരം 05 മുതൽ നടക്കുന്നതായിരിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !